രാഖി സാവന്തും ആദിലും/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇറാനിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു; നടി രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ കേസ്

മൈസൂരില്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ഖാനെതിരെ ബലാത്സംഗ ആരോപണവുമായി ഇറാനിയന്‍ യുവതി. ഐപിസി 376 വകുപ്പ് പ്രകാരം മൈസൂരിലെ വിവി പുരം പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. രാഖി സാവന്ത് നല്‍കിയ വഞ്ചനാ കേസില്‍ ആദില്‍ ജയിലില്‍ കഴിയവെയാണ് പുതിയ ആരോപണം. 

മൈസൂരില്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിക്കാമെന്ന് അഞ്ച് മാസം മുമ്പ് പറഞ്ഞപ്പോള്‍ ആദില്‍ നിഷേധിച്ചെന്നും മറ്റ് പല സ്ത്രീകളുമായി സമാനരീതിയിലുള്ള ബന്ധമുണ്ടെന്നുമായിരുന്നു മറുപടിയെന്നും യുവതി പറയുന്നു. ഇരുവരും വളരെ അടുത്തിടപഴകുന്ന ചിത്രങ്ങള്‍ അയച്ച ശേഷം കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മൈസൂര്‍ സ്വദേശിയായ ആദിലുമായുള്ള തന്റെ വിവാഹവിവരം രാഖി വെളിപ്പെടുത്തുന്നത്. 2022 ല്‍ വിവാഹിതരായെങ്കിലും ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നെങ്കിലും പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

അടുത്തിടെ രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു. അതിന് പിന്നാലെ ആദിലിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി രംഗത്തുവന്നിരുന്നു. അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്നും രാഖി ആരോപിച്ചു. കൂടാതെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

SCROLL FOR NEXT