രക്തരക്ഷസ് വേദിയുടെ പണി പുരോഗമിക്കുന്നു, നാടക പോസ്റ്റര്‍ 
Entertainment

വീണ്ടും 'രക്തരക്ഷസ്സ്'; ഇക്കുറി ഡോള്‍ബി അറ്റ്‌മോസ് ശബ്ദമികവില്‍, കലാനിലയം പുതു വേദിയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ 'രക്തരക്ഷസ്സ് ' വീണ്ടും അരങ്ങിലേയ്‌ക്കെത്തുന്നു. കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ശിവ പാര്‍വതി ക്ഷേത്ര മൈതാനിയില്‍ ഒക്ടോബര്‍ 13 നാണ് ഉദ്ഘാടന പ്രദര്‍ശനം.

സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ ഈ നാടകത്തിന്റെ വരവ്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദര്‍ശനം കൂടിയാണ് ഇത്. 'രക്തരക്ഷസ് ചാപ്റ്റര്‍ വണ്‍' എന്ന പേരിലാണ് പഴയ നാടകം പുനര്‍ജ്ജനിക്കുന്നത്. വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്.

കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങള്‍ക്ക് മുന്‍പാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനം. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്.

രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ഗുരുവായൂരപ്പന്‍, അലാവുദീനും അത്ഭുതവിളക്കും, നാരദന്‍ കേരളത്തില്‍, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട് മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം. ' നാടകം സിനിമ പോലെ നാടാകെ ' ഇളക്കി ജന മനസ്സുകള്‍ കീഴടക്കിയ കലാനിലയം ഇനി പുത്തന്‍ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്ന് സോഹന്‍ റോയ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍