ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഒളിച്ചിരിക്കുന്ന പ്രണയ ജോഡികൾ ആരൊക്കെയെന്ന് നമുക്ക് അറിയാം, ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'; പ്രണയത്തെക്കുറിച്ച് രാകുല്‍ പ്രീത്

നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായി പ്രണയത്തിലാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായി പ്രണയത്തിലാണ് താരം. ഇപ്പോള്‍ ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒളിച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ലെന്നാണ് രാകുല്‍ പറയുന്നത്. 

പ്രണയബന്ധത്തെക്കുറിച്ച് ഒളിച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഞങ്ങളുടെ രണ്ടുപേരുടേയും നിലപാട്. നിങ്ങള്‍ ഒരാള്‍ക്കൊപ്പമാണെങ്കില്‍ പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. അത് നേരിടണം. ഏതൊക്കെ  പ്രണയജോഡികളാണ് ഒളിച്ചിരിക്കുന്നതെന്നും ഓടുന്നതെന്നും നമുക്ക് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ രണ്ടുപേരും അത്തരത്തിലുള്ള ചിന്താഗതിയുള്ളവരല്ല.- അനുപമ ചോപ്രയുമായുള്ള അഭിമുഖത്തില്‍ താരം പറഞ്ഞു. 

എന്നാല്‍ പ്രണയബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതിലും രാകുലിന് താല്‍പ്പര്യമില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്, അത് നിലനില്‍ക്കുന്നുണ്ട്. എനിക്ക് മാതാപിതാക്കളും സഹോദരനുമുള്ളതുപോലെ എന്റെ ജീവിതത്തില്‍ വളരെ സ്‌പെഷ്യലായ ഒരാളുണ്ട്. എനിക്ക് ഒരിക്കലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ താല്‍പ്പര്യമില്ല, അദ്ദേഹത്തിനുമില്ല. രാകുല്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് ജാക്കി ഭഗ്നാനിയും രാകുല്‍ പ്രീത് സിങ്ങും പ്രണയത്തിലാണെന്ന വിവരം സ്ഥിരീകരിച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT