96 (96 Sequel) Reddit
Entertainment

റാമും ജാനുവും വീണ്ടും വരുന്നു! ‘96’ 2-വിന്റെ തിരക്കഥ പൂർത്തിയായെന്ന് സംവിധായകന്‍ പ്രേം കുമാർ

22018ലെ ഹൃദയസ്പർശിയായ പ്രണയകഥയുടെ തുടർച്ചയ്ക്ക് ഒരുക്കം

സമകാലിക മലയാളം ഡെസ്ക്

പ്രണയ ജോഡികളായ റാമിനെയും ജാനുവിനെയും വീണ്ടും സ്ക്രീനിൽ കാണാനൊരുങ്ങുകയാണ് ആരാധകർ. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 2018ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘96’ (96 Sequel) ന്റെ രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥ പൂർത്തിയായി. സംവിധായകന്‍ സി പ്രേംകുമാര്‍ തന്നെയാണ് 96ന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്ന വാർത്ത സ്ഥിരീകരിച്ചത്.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ​ഗായിക ചിന്മയി, പ്രേംകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 96ന്റെ തിരക്കഥ പൂര്‍ത്തിയായതായും, ഇപ്പോൾ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകൻ വെളിപ്പെടുത്തി.

96 , മെയ്യഴകൻ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്. ഇരു സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ. ഇതിൽ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ‘96’ ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായാണ് എത്തിയത്. ഗൗരി ജി കിഷന്‍, ആദിത്യ ഭാസ്‌കര‍് തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ചത്.

1996ല്‍ പാസായ സ്കൂൾ കൂട്ടുകാരുടെ ഒരു റി യൂണിയനിലാണ് ചിത്രം തുടങ്ങുന്നത്. ഈ റി യൂണിയനിൽ സ്കൂൾ കാലഘട്ടത്തിലെ പ്രണയിനികളായ റാമും, ജാനുവും വീണ്ടും കണ്ടുമുട്ടുകയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നാടകീയമായ മറ്റു കാര്യങ്ങളുമാണ് സിനിമ പറയുന്നത്. 96 ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ കൈയ്യടി നേടിയിരുന്നു. പിന്നീട് ഇത് കന്നഡത്തിൽ '99' എന്ന പേരിലും, തെലുങ്കിൽ 'ജാനു' എന്ന പേരിലും റീമേക്ക് ചെയ്തു.

'96'ന്റെ രണ്ടാം ഭാഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ അപ്ഡേറ്റ് വലിയ സന്തോഷവാർത്തയാണ്. താരസംഘവും കഥാപശ്ചാത്തലവും സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഉടനെ പുറത്തുവരാനാണ് സാധ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT