വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

2.50 കോടിയുടെ മെയ്ബാക്ക് സ്വന്തമാക്കി, കസ്റ്റമൈസേഷന് ഒന്നരക്കോടി കൂടി ചെലവാക്കി രാം ചരൺ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് രാചരൺ സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ഷ്ടവാഹനം സ്വന്തമാക്കാൻ എത്ര കോടി രൂപ വേണമെങ്കിലും ചെലവാക്കാൻ മടിയില്ലാത്തവരാണ് സിനിമാ താരങ്ങൾ. ഇപ്പോൾ തെന്നിന്ത്യൻ‌ സൂപ്പർതാരം രാം ചരൺ വാങ്ങിയ സ്വപ്ന വാഹനത്തിന്റെ വിശേഷങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. രണ്ടര കോടി മുടക്കി ആത്യാഡംബര വാഹനം സ്വന്തമാക്കിയതു കൂടാതെ അതിന്റെ കസ്റ്റമൈസേഷനായി ഒന്നരകോടി കൂടി ചെലവാക്കിയിരിക്കുകയാണ് താരം. 

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് രാചരൺ സ്വന്തമാക്കിയത്. ഈ ജൂണ്‍ മാസത്തിൽ മെഴ്‌സിഡസ് മെയ്ബാക് ജിഎൽഎസ് ഇന്ത്യൻ വിപണിയിലെത്തിയത്. 2.50 കോടി രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സെലിബ്രറ്റികളുടെ ഇഷ്‍ടവാഹനമായ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്  തെലുങ്ക്​ നടൻ രാം ചരൺ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്​റ്റമൈസേഷൻകൂടി നടത്തിയാണ്​ രാംചരൺ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍​.  രാം ചരൺ വാഹനത്തിന്‍റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. 

റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക് ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ വില്പനയ്ക്കായി 50നടുത്ത് യൂണിറ്റുകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ്​ താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്​, ആയുഷ്​മാൻ ഖുറാന തുടങ്ങിയവർ മേയ്‍ബാക്ക് സ്വന്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT