​ഗെയിം ചെയ്ഞ്ചർ instagram
Entertainment

ശങ്കറിനൊപ്പം റാം ചരൺ, ​'ഗെയിം ചെയ്ഞ്ചർ' എപ്പോൾ വരും ?

ഗെയിം ചെയ്ഞ്ചറിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവരമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗെയിം ചെയ്ഞ്ചർ. സംവിധായകൻ ശങ്കറും റാം ചരണും ഒന്നിക്കുന്ന ചിത്രം രണ്ട് വർഷത്തിലേറെയായി തുടങ്ങിയിട്ട്. ചിത്രത്തിന്റെ വിവരങ്ങളൊന്നും അധികം പുറത്തുവന്നിരുന്നില്ല. ​ഗെയിം ചെയ്ഞ്ചറിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവരമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കിയാര അദ്വാനി, അഞ്ജലി, ശ്രീകാന്ത്, സുനിൽ, നവീൻ ചന്ദ്ര, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ദിൽ രാജു നിർമ്മിക്കുന്ന ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത് തമനാണ്. അടുത്തിടെ ചിത്രത്തിലെ ഒരു ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കമൽ ഹാസനുമായി ഒന്നിച്ചുള്ള ഇന്ത്യൻ 2 വിന്റെ തിരക്കുകളിലാണിപ്പോൾ ശങ്കർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT