Ram Pothineni 
Entertainment

റാം പൊതിനേനി സംവിധായകനാവുന്നു; ഒരുങ്ങുന്നത് സ്‌റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍

സീനിയര്‍ എന്‍. ടി. ആര്‍, കൃഷ്ണ, പവന്‍ കല്യാണ്‍ എലൈറ്റ് ലിസ്റ്റിലും റാം പൊതിനേനി ഇടം നേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത തെലുങ്കു താരം റാം പൊതിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാപോ സിനിമാറ്റിക്സ് ബാനറില്‍ കൃഷ്ണ പൊതിനേനി ആണ്. റാം പൊതിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുന്‍ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പൊതിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'റാപൊ23' പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയില്‍ അപൂര്‍വമായി മാത്രം വന്നിട്ടുള്ള ഒരു സ്‌റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത്. ഇതിലൂടെ, സീനിയര്‍ എന്‍. ടി. ആര്‍, കൃഷ്ണ, പവന്‍ കല്യാണ്‍ തുടങ്ങിയ , സംവിധായകരായി മാറിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും റാം പൊതിനേനി ഇടം പിടിച്ചു.

ഇത് കൂടാതെ, റാം പൊതിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ലെതര്‍ ജാക്കറ്റ് ധരിച്ച്, പിന്നില്‍ നിന്ന് റാമിനെ ചിത്രീകരിക്കുന്ന, ഇരുണ്ടതും തീവ്രവും ആകര്‍ഷകവുമായ ടോണിലുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കലാപം, അപകടം, ആധിപത്യം എന്നിവയുടെ പ്രതീകമായ ധീരമായ ചുവപ്പു കളറിലുള്ള 'V' എന്ന അക്ഷരം അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പുറകില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, 'ദ സ്റ്റോറി ഓഫ് എ ലോണ്‍ വൂള്‍ഫ്' എന്ന ടാഗ് ലൈന്‍, ഏകാന്തത, അവബോധം, സങ്കീര്‍ണ്ണമായ മാനസികാവസ്ഥ എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു നായകനെ സൂചിപ്പിക്കുന്നു.

തന്റെ സംവിധാന അരങ്ങേറ്റത്തിനായി രാം പൊതിനേനി തന്നെ വിഭാവനം ചെയ്ത ശക്തവും ഗംഭീരവുമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണ്ണമായും പുതിയതും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ അവതാരത്തില്‍ വീരയെ അവതരിപ്പിക്കാന്‍ ആണ് അദ്ദേഹം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിന്റെ ശൈലിയിലും മാനസികാവസ്ഥയിലും ഇത് വ്യക്തമാണ്.

Ram Pothineni

ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ വര്‍ഷം ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. ഇത് രാം പോത്തിനേനിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരക്കഥാകൃത്ത്, സംവിധായകന്‍- രാം പൊതിനേനി, നിര്‍മ്മാതാവ്- കൃഷ്ണ പൊതിനേനി, ബാനര്‍- റാപോ സിനിമാറ്റിക്‌സ്, പിആര്‍ഒ- ശബരി

Ram Pothineni becomes director. Announces the movie with a stylish poster on his birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

VD Satheesan Cabinet Live: 'നല്ല ടീം വരും; ചെന്നിത്തല ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം'

കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

'സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ'; കണ്ണാടി വിശ്വനാഥനെ അനുസ്മരിച്ച് ദിലീപ്

'സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍, ടീമിലെ അവിഭാജ്യ ഘടകം'

SCROLL FOR NEXT