ചന്ദ്രശേഖര്‍ /ഫയല്‍ ചിത്രം 
Entertainment

രാമായണത്തില്‍ മന്ത്രിയായി വേഷമിട്ട നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

ടെലിവിഷന്‍ സീരിയലായ രാമായണത്തില്‍ ചന്ദ്രശേഖറുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മുതിര്‍ന്ന സിനിമാ നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

പ്രശസ്ത ടെലിവിഷന്‍ സീരിയലായ രാമായണത്തില്‍ ചന്ദ്രശേഖറുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. ദശരഥ മഹാരാജാവിന്റെ പ്രധാനമന്ത്രി ആര്യ സുമന്ത് ആയിട്ടാണ് ചന്ദ്രശേഖര്‍ സീരിയലില്‍ വേഷമിട്ടത്. 

ഹൈദരാബാദില്‍ ജനിച്ച ചന്ദ്രശേഖര്‍ 1950 ലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തുന്നത്. കാവി, മസ്താന, ബസന്ത് ബാഹര്‍, കാലി തോപി ലാല്‍ റുമാല്‍, ബര്‍സാത് കി രാത്, ചാ ചാ ചാ, സുരങ്ക് തുടങ്ങിയവ ചന്ദ്രശേഖര്‍ അഭിനയിച്ച സിനിമകളാണ്. 

250 ഓളം സിനിമകളില്‍ ചന്ദ്രശേഖര്‍ വേഷമിട്ടിട്ടുണ്ട്. ചാ ചാ ചാ എന്ന സിനിമയുടെ സംവിധായകനും ചന്ദ്രശേഖറാണ്. സിനിമാ നിര്‍മാതാവ് അശോക് ശേഖര്‍ അടക്കം മൂന്നു മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍; 15 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും കേസ്

'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വേനലിൽ എനർജികൂട്ടാൻ ഇവ കുടിക്കാം

SCROLL FOR NEXT