ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നതിനിടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ചരിത്രനേട്ടവുമായി ബോളിവുഡ് ചിത്രം ‘രാമായണ’. ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ഇന്ത്യൻ ചിത്രമെന്ന റെക്കോർഡാണ് സിനിമ സ്വന്തമാക്കിയത്. ആദ്യ മണിക്കൂറിൽ ചിത്രത്തിൻറെ 1,39,000 ടിക്കറ്റുകളാണ് വിറ്റുപോയത്.
‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകളെയാണ് ‘രാമായണ’ മറികടന്നത്. ധുരന്ധർ 2 ആദ്യ മണിക്കൂറിൽ 1,19,000 ടിക്കറ്റുകളും പുഷ്പ 2 1,17,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. എമ്പുരാന്റെ പ്രീ-സെയിൽസ് ടിക്കറ്റ് വിൽപ്പന 96,140 ആയിരുന്നു. ഈ നേട്ടങ്ങളെ മറികടന്നാണ് രാമായണയുടെ പുതിയ റെക്കോർഡ്.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ദീപാവലി ആഘോഷങ്ങൾ കൂടി ആരംഭിച്ചതോടെ ചിത്രത്തിന്റെ കളക്ഷനിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 238.85 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 500 കോടി കടന്നുകഴിഞ്ഞു. ഞായറാഴ്ച മാത്രം 21,770 പ്രദർശനങ്ങളിൽ നിന്നായി 56 കോടി രൂപയും ചിത്രം സ്വന്തമാക്കി.
കേരളത്തിലും മികച്ച പ്രകടനമാണ് ‘രാമായണ’ കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്തെ കളക്ഷൻ 13 കോടി രൂപ പിന്നിട്ടു. ഈ മുന്നേറ്റം തുടരുകയാണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമെന്ന നേട്ടവും രാമായണയ്ക്ക് സ്വന്തമാക്കാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates