Salim Kumar, Ramesh Pisharody, Nadirsha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിലപാടിൽ ഉറച്ച്, നിലപാടുകൾ ഉറക്കെ പറയണമെന്ന് പറയും; പോയത് അടുത്ത സുഹൃത്തുക്കളിൽ ഒരാൾ'

ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയെന്നായിരുന്നു മാധ്യമങ്ങളോട് നാദിർഷ പ്രതികരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടിയും നാദിർഷയും. കലാരം​ഗത്തുള്ള എല്ലാവരുടെയും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോ​ഗമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയെന്നായിരുന്നു മാധ്യമങ്ങളോട് നാദിർഷ പ്രതികരിച്ചത്.

"കാര്യമായിട്ട് ഒന്നും പറയാനില്ല. ഞങ്ങളെല്ലാവർക്കും വലിയൊരു നഷ്ടമാണ്. നിലപാടിൽ ഉറച്ചുനിൽക്കുന്ന നിലപാടുകൾ ഉറക്കെ പറയണമെന്ന് പറയുന്ന ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ച അതിനു ശേഷമുള്ള തലമുറയെയും നവമാധ്യമങ്ങളിലൂടെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന അതുല്യനായ കലാകാരനാണ്. കലാരം​ഗത്തുള്ള എല്ലാവരുടെയും വലിയൊരു നഷ്ടമാണ്". - രമേഷ് പിഷാരടി പറഞ്ഞു.

"ഞാൻ സലിമിന് വേണ്ടിയിട്ട് ചാൻസ് ചോദിച്ച ആളാണ്. ഞങ്ങൾ ഓഡിയോ കാസ്റ്റിൽ നിന്ന് തുടങ്ങിയ ബന്ധമാണ്. സിനിമയിൽ നിന്ന് തുടങ്ങിയ ബന്ധമല്ല. ഓഡിയോ കാസറ്റിൽ നിന്ന് തുടങ്ങി സിനിമയിലെത്തി, ഇപ്പോഴും സൗഹൃദം തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയി".- നാദിർഷ പറഞ്ഞു.

സിനിമയ്ക്കപ്പുറമുള്ള ബന്ധം കാത്തുസൂക്ഷിച്ചവരായിരുന്നു സലിം കുമാറും നാദിർഷയും പിഷാരടിയും തമ്മിൽ. മിമിക്രി വേദികളിലുമൊക്കെ ഈ സൗഹൃദം നിറഞ്ഞു നിന്നിരുന്നു. ശനിയാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

Ramesh Pisharody and Nadirsha remembers Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഫ്രഞ്ച് പരിശീലകനായി സിദാന്‍ കരാര്‍ ഒപ്പിട്ടു; 2030 വരെ ചുമതലയില്‍ തുടരും

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്