Salim Kumar, Ramesh Pisharody 
Entertainment

'കാഴ്ചയില്ലാത്ത ആ മനുഷ്യന്‍ സലീമേട്ടന് 1000 രൂപ സമ്മാനിച്ചു'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് രമേശ് പിഷാരടി

കഥയിലെ നായകന്‍ സലീം കുമാറല്ല, അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്.

സമകാലിക മലയാളം ഡെസ്ക്

അവതാരകനായും നടനായും സംവിധായകനായുമെല്ലാം രമേശ് പിഷാരടി കയ്യടി നേടിയിട്ടുണ്ട്. രസകരമായി കഥ പറഞ്ഞ് ആളുകളെ കയ്യിലെടുക്കാനും പിഷാരടിയ്ക്ക് അറിയാം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥകളാണ് പലപ്പോഴും പിഷാരടി പറയാറുള്ളത്. ഇപ്പോഴിതാ സലീം കുമാറിനെക്കുറിച്ചുള്ളൊരു കഥ പങ്കുവെക്കുകയാണ് രമേശ് പിഷാരടി. പക്ഷെ കഥയിലെ നായകന്‍ സലീം കുമാറല്ല, മറിച്ച് അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്.

ഒരിക്കല്‍ സലീം കുമാറിനെ കാണാനായി മലപ്പുറത്തു നിന്നുമൊരു ആരാധകന്‍ വന്നു. കാഴ്ചപരിമിതിയുള്ളയാളായിരുന്നു അദ്ദേഹം. സലീം കുമാറിന്റെ ശബ്ദവും നര്‍മവുമൊക്കെയാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നാന്‍ കാരണമായത്. ഇരുവരും കണ്ടുമുട്ടുമ്പോള്‍ താനുമുണ്ടായിരുന്നുവെന്നാണ് പിഷാരടി പറയുന്നത്. സംസാരത്തിനടയില്‍ ആരാധകന്‍ സലീം കുമാറിന് ആയിരം രൂപ സമ്മാനമായി നല്‍കി.

ആദ്യം എതിര്‍ത്ത സലീം കുമാര്‍ ആരാധകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആ പണം സ്വീകരിച്ചു. പോകാന്‍ നേരം എന്തിനാണ് പണം നല്‍കിയതെന്ന് ചോദിച്ചു. 'എനിക്ക് കണ്ണില്ലല്ലോ. ഞാന്‍ ആളുകളെ കാണാന്‍ പോകുമ്പോള്‍ അവര്‍ സഹായിത്താനായാണ് വന്നതെന്ന് കരുതും. അവര്‍ സ്‌നേഹത്തോടെ പൈസ തരുമ്പോള്‍ എന്റെ സ്‌നേഹത്തിന്റെ സത്യസന്ധത അവിടെ നഷ്ടപ്പെടുന്നത് പോലെ തോന്നും. അതിനാലാണ് ആദ്യം തന്നെ ഞാന്‍ പണം കൊടുത്തത്. ഞാന്‍ സഹായത്തിനല്ല, സ്‌നേഹത്തിനാണ് വന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നാണ് പിഷാരടി പറയുന്നത്.

ആ വാക്കുകളും അദ്ദേഹത്തിന്റെ ചിന്തയും തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും പിഷാരടി പറയുന്നുണ്ട്. പിഷാരടി പങ്കുവച്ച കഥ സോഷ്യല്‍ മീഡിയയുടേയും ഉള്ളു തൊടുകയാണ്. അതേസമയം പെണ്ണ് കേസ് ആണ് പിഷാരടി അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിഖില വിമല്‍ ആയിരുന്നു ചത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്.

Ramesh Pisharody recalls a blind fan gifting money to Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

കുക്കറിൽ നിന്നു വെള്ളം ചീറ്റുന്നുണ്ടോ?; പരിഹാരമുണ്ട്

'ഞങ്ങള്‍ മൂന്നു പേരേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ, ആരും ഒന്നും പറഞ്ഞുമില്ല, പിന്നെങ്ങനെ ഈ കഥകള്‍?'

'കാസനോവ' മുതൽ 'അനോമി' വരെ; സിനിമയെയും കൂടെ കൂട്ടിയ സി ജെ റോയ്, വിയോ​ഗം ഭാവനയുടെ ചിത്രം റിലീസിനൊരുങ്ങവേ

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി സുപ്രീംകോടതിയില്‍, ദീപ ജോസഫിന്റെ ഹര്‍ജിയില്‍ തടസ്സഹര്‍ജി

SCROLL FOR NEXT