Ramesh Pisharody, Mamitha Baiju ഇൻസ്റ്റ​ഗ്രാം
Entertainment

'ആ പാട്ട് പാടുമ്പോൾ എയറിൽ ആകുമെന്ന് മമിത പോലും കരുതി കാണില്ല'; രമേഷ് പിഷാരടി

നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് വൈറലാകുന്നതെന്നും നടൻ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

വിജയ്ക്കൊപ്പം ജന നായകനിൽ ഒരു പ്രധാന വേഷത്തിൽ നടി മമിത ബൈജുവും എത്തുന്നുണ്ട്. ജന നായകൻ സിനിമയുടെ പ്രീ റിലീസ് വന്റിൽ സംസാരിക്കവേ നടി ഒരു ഗാനം ആലപിച്ചിരുന്നു. പാട്ട് പാടിയതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് മമിത എയറിലാവുകയും ചെയ്തു. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്.

"എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്. "നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..", എന്ന ഭാ​ഗമാണ് മമിത പാടിയത്.

ഇപ്പോഴിതാ ഈ പാട്ട് പാടുമ്പോൾ മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല താൻ എയറിലാകുമെന്ന് പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് വൈറലാകുന്നതെന്നും നടൻ പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രമേഷ് പിഷാരടിയുടെ പ്രതികരണം.

"എന്ത് വൈറലാകും, എന്ത് വൈറലാകില്ലെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല. വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വിഡിയോകൾ അയക്കാറുണ്ട്, പക്ഷേ ഞാൻ ഷെയർ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറൽ ആയ ഒന്നും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.

എല്ലാവരും കൂടെ ഇരുന്ന് ‘ചാമ്പിക്കോ’ എന്നൊന്ന് പറഞ്ഞതാണ്, പിന്നീട് വൈറലായി മാറിയത്. അതുപോലെ തന്നെയാണ് മമിത സ്റ്റേജിൽ കയറി ‘നാളെ നാളെ’ എന്ന് പാടിയത്. ഇത്രയും വലിയ പടത്തിൽ വലിയ വേഷം അഭിനയിച്ച മമിത ബൈജു ജീവിതത്തിൽ കരുതി കാണില്ല ‘നാളെ നാളെ’ എന്ന് പാടുന്നത് ഇത്രയും പോകുമെന്ന്. നമുക്ക് ഒരു സ്റ്റിക്കർ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാൻ കഴിയില്ല".- രമേഷ് പിഷാരടി പറഞ്ഞു.

Cinema News: Ramesh Pisharody talks about Mamitha Baiju viral song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

ഐ ഐ എം സംബാൽപൂരിൽ പി എച്ച് ഡി പ്രവേശനം; അപേക്ഷ ഫെബ്രുവരി 28 വരെ

'ചരിത്രത്തിൽ നിങ്ങൾക്ക് ഒരു വഞ്ചകന്റെ റോൾ ആയിരിക്കും എപ്പോഴും! ബിലാൽ എവിടെ ?'; അമൽ നീരദിനോട് സോഷ്യൽ മീഡിയ

കോഹ് ലി ഫോം തുടരുമോ?, വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്

SCROLL FOR NEXT