Ranbir Kapoor, Alia Bhatt ഇൻസ്റ്റ​ഗ്രാം
Entertainment

'അച്ഛനും ഞാനും തമ്മിൽ അകൽച്ചയുണ്ടായിരുന്നു; എന്റെ മകളോട് ഞാൻ അങ്ങനെ ആയിരിക്കില്ല', രൺബീർ

ആ തലമുറയിൽ ഉള്ളവർ അങ്ങനെയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മൂന്ന് വയസുള്ള ഒരു മകൾ കൂടിയുണ്ട് ഇവർക്ക്. റാഹ എന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിച്ച ശേഷം രൺബീറിന് ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ആലിയ വാചാലയായിരുന്നു. ഇപ്പോഴിതാ താനും തന്റെ അച്ഛനും തമ്മിലെ ബന്ധം പോലെ ആയിരിക്കില്ല മകളുമായി എന്ന് തുറന്നു പറയുകയാണ് രൺബീർ.

തന്റെ അച്ഛൻ ഋഷി കപൂറുമായി കുറച്ച് അകലം പാലിച്ചിരുന്നുവെന്നും ഒരിക്കലും സുഹൃത്തുക്കളെ പോലെ ആയിരുന്നില്ലെന്നും രൺബീർ പറഞ്ഞു. എന്നാൽ തന്റെ മകൾക്ക് താനൊരു സുഹൃത്ത് ആയിരിക്കുമെന്നും രൺബീർ പറഞ്ഞു.

'നിങ്ങൾക്കറിയാമോ, എന്റെ അച്ഛന് എന്നോടുള്ള ബന്ധം അല്പം അകൽച്ചയുള്ളതായിരുന്നു; അത് സൗഹൃദം പോലെയായിരുന്നില്ല. ആ തലമുറയിൽ ഉള്ളവർ അങ്ങനെയായിരുന്നു. എന്നാൽ എന്റെ മകളുടെ കാര്യത്തിൽ ആ മതിൽ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളോടൊപ്പം ഞാൻ നിൽക്കും.

അവൾക്ക് ഒരു സുഹൃത്താകാനും, അവൾ ആഗ്രഹിക്കുന്ന ദിശയിലേക്ക് പറക്കാൻ അവൾക്ക് ചിറകുകൾ നൽകാനും ഞാൻ ആഗ്രഹിക്കുന്നു,' രൺബീർ കപൂർ പറഞ്ഞു. ജ്വല്ലറി ബ്രാൻഡായ പിഎൻജി ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും 2022-ൽ ആണ് വിവാഹിതരാകുന്നത്. ഇരുവരുടേയും പ്രണയകാലത്തും വിവാഹശേഷവുമൊക്കെയുള്ള വിഡിയോകൾ സാമൂഹികമാധ്യമത്തിൽ വൈറലാവാറുണ്ട്.

മകൾ‌ റാഹ ജീവിതത്തിലേക്കുവന്നതോടെ രൺബീറിന്റെ മൃദുവായ വശം കൂടുതൽ വ്യക്തമായെന്നും ആലിയ അടുത്തിടെ പറഞ്ഞിരുന്നു. മകൾക്കൊപ്പം അദ്ദേഹം വേറൊരു മനുഷ്യനാണ്. മകളെ കാണുമ്പോൾ രൺബീറിന്റെ കണ്ണുകളും മുഖവുമെല്ലാം തെളിയുമെന്നും രൺബീർ സ്വയം ഒരു കൊച്ചുകുട്ടിയായി മാറുമെന്നും ആലിയ പറഞ്ഞിരുന്നു.

നിലവിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ', നിതേഷ് തിവാരിയുടെ 'രാമായണം' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺബീർ. സന്ദീപ് റെഡ്‌ഡി വാങ്കയുടെ അനിമൽ ആണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം 2020 ൽ 67-ാം വയസിലാണ് ഋഷി കപൂർ അന്തരിച്ചത്.

Cinema News: Actor Ranbir Kapoor opens up about bond with his daughter Raha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍; ചെലവിടുന്നത് 3.25 ലക്ഷം കോടി രൂപ

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ, തടി കുറയ്ക്കാൻ ഏത് കഴിക്കണം?

ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്

'ആരായാലും സെല്‍ഫി എടുക്കാന്‍ നോക്കും, ഞാന്‍ ഒരിക്കല്‍ ആവേശം മൂത്ത് പോയതാ...'

മദ്യത്തിന് പേരിടല്‍ മത്സരത്തിന് സ്റ്റേ; പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്‌കോ

SCROLL FOR NEXT