Ramayana എക്സ്
Entertainment

'രാവണനെ ഓർക്കുമ്പോൾ ഇനി മനസിൽ തെളിയുക യഷിന്റെ മുഖം', സായ് പല്ലവിയ്ക്കും കയ്യടി; ആദ്യ ഷോയ്ക്ക് പിന്നാലെ കരകയറി 'രാമായണ'

രണ്ട് ഭാ​ഗങ്ങളിലായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് തിയറ്ററിലെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രാമനായി രൺബീർ എത്തിയപ്പോൾ സീതയായി സായ് പല്ലവിയും രാവണനായി യഷുമെത്തി. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടി കൊണ്ടിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളിലായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് തിയറ്ററിലെത്തിയിരിക്കുന്നത്.

1500 കോടിയാണ് ആദ്യ ഭാ​ഗത്തിനായി ചെലവായത് എന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് രാവണനായി എത്തിയ യഷ് തന്നെയാണ്. വളരെ കുറച്ച് സമയം മാത്രമേ യഷ് സ്ക്രീനിലെത്തുന്നുള്ളൂവെങ്കിലും അത് ​ഗംഭീരമായെന്ന് പലരും പറയുന്നു. രണ്‍ബീര്‍ കപൂറിനെപ്പോലും സൈഡാക്കാന്‍ യഷിന് സാധിച്ചെന്നും ആദ്യ ഷോയ്ക്ക് ശേഷം പലരും അഭിപ്രായപ്പെടുന്നു.

തുടക്കത്തിലെ 15 മിനിറ്റില്‍ കാണിക്കുന്ന യുദ്ധരംഗങ്ങള്‍ ഗംഭീരമാണെന്നും പിന്നീട് ഡ്രാമ ഴോണറിലേക്ക് പോകുന്നത് ചെറിയ മടുപ്പ് സമ്മാനിച്ചെന്നും റിവ്യൂകളില്‍ പറയുന്നു. ഒന്നേ മുക്കാല്‍ മണിക്കൂറാണ് ചിത്രത്തിന്റെ ആദ്യപകുതിയുടെ ദൈര്‍ഘ്യം. ട്രെയ്‌ലറും ടീസറും പുറത്തുവന്ന സമയത്ത് ഏറ്റവുമധികം വിമര്‍ശനം കേട്ട വിഎഫ്എക്‌സ് പോര്‍ഷന്‍ തിയറ്ററിലെത്തിയപ്പോള്‍ മികച്ച അനുഭവം സമ്മാനിച്ചെന്നും കമന്റുകളുണ്ട്.

'അവതാർ' ലെവൽ ​ഗ്രാഫിക്സ്' ആണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നതെന്നും ചിലർ പറയുന്നു. ആദ്യം തൊട്ട് അവസാനം വരെ, ഒരു കുഴപ്പമില്ലാത്ത അനുഭവമാണ് നൽകിയത്. കാസ്റ്റിങ് എടുത്ത് പറയേണ്ടത് യഷ് സ്ക്രീൻ പ്രെസെൻസ് നല്ലത് ആരുന്നു, രൺബീർ, സായ് പല്ലവി നന്നായിരുന്നു. മേക്കിങ് കുറെ സ്ഥലത്ത് മികവ് തെളിയിച്ചെങ്കിലും, കുറച്ച് സ്ഥലത്ത് വിഡിയോ ഗെയിം പോലെ ഉണ്ട്.

കാരക്ടർ ഡെവലപ്മെന്റ് ഒന്നുമില്ല, അത്യാവശ്യം നീളത്തിൽ പരത്തിയൊരുക്കിയ സ്ക്രീൻപ്ലേ ആയിരുന്നതിനാൽ ലാ​ഗ് ഉണ്ട്.. - എന്നും ചിലർ കുറിച്ചിട്ടുണ്ട്. ഭാവിയിൽ രാവണന്റെ രൂപം പ്രേക്ഷകർ മനസിൽ കാണുക യഷിലൂടെയായിരിക്കും എന്നു പറഞ്ഞാലും അതിശയോക്തിയാകില്ല എന്നും ചിലർ പറയുന്നു.

എ ആർ റഹ്മാൻ, ഹാൻസ് സിമ്മർ എന്നിവരുടെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.- എന്നും സിനിമ കണ്ട ചിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ranbir Kapoor, Yash, Sai Pallavi starrer Ramayana X reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടാകും: രാഹുൽ ഗാന്ധി

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വിമാനത്തിലും 'ഹരിത ഇന്ധനം' നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....