സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ട്രെയിലര്‍ യുട്യൂബ്
Entertainment

സവര്‍ക്കറായി രണ്‍ദീപ് ഹൂഡ; സ്വതന്ത്ര്യ വീര്‍ സവര്‍ക്കർ ട്രെയിലര്‍

നടന്‍ രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറായി സ്‌ക്രീനില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സ്വതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറായി സ്‌ക്രീനില്‍ എത്തുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

സവര്‍ക്കറാവാന്‍ വലിയ ശാരീരികമായ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. കഥാപാത്രത്തിന് വേണ്ടി താരം 18 കിലോയോളം ഭാരം കുറച്ചു. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ്് ചിത്രത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിങ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT