Randeep Hooda എക്‌സ്‌
Entertainment

മൂത്രമൊഴിക്കാന്‍ ഒരു പാത്രം നല്‍കി, ഒരു കുടയും; മണിപ്പൂര്‍ ആചാരത്തില്‍ നടന്ന വിവാഹത്തെക്കുറിച്ച് രണ്‍ദീപ് ഹൂഡ

സമകാലിക മലയാളം ഡെസ്ക്

തന്റെ വിവാഹത്തിന്റെ രസകരമായ ചടങ്ങുകളെക്കുറിച്ച് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ. ബോളിവുഡ് നടനായ രണ്‍ദീപ് ഹൂഡ 2023 ലാണ് ലിന്‍ ലെയ്ഷ്രമിനെ വിവാഹം കഴിക്കുന്നത്. മണിപ്പൂര്‍ സ്വദേശിനിയാണ് ലിന്‍. മണിപ്പൂരിലെ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തങ്ങള്‍ വിവാഹിതാരുന്നതെന്നാണ് രണ്‍ദീപ് പറയുന്നത്. അസം റൈഫിള്‍സില്‍ ബ്രിഗേഡിയര്‍ ആയ സുഹൃത്ത് ആണ് തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്താന്‍ സഹായിച്ചതെന്നും രണ്‍ദീപ് ഹൂഡ പറയുന്നു.

പന്ത്രണ്ട് പേരുമായാണ് താന്‍ വിവാഹത്തിനായി മണിപ്പൂരിലേക്ക് പോകുന്നത്. വിവാഹത്തിന്റെ ചടങ്ങുകള്‍ എന്തൊക്കെയാണെന്ന് തനിക്ക് ധാരണയുണ്ടാകാന്‍ ലിന്‍ വീഡിയോകള്‍ കാണിച്ചു തന്നിരുന്നു. എന്നാല്‍ ആ സമയം പുതിയ സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ തനിക്ക് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്ന് രണ്‍ദീപ് പറയുന്നു.

''വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ എനിക്കൊരു സഹായി ഉണ്ടായിരുന്നു. തലയില്‍ കിരീടം വച്ചു കഴിഞ്ഞാല്‍ പിന്നെ വരന്‍ തല തിരിക്കാനോ പൊക്കാനോ പാടില്ല. ചടങ്ങുകളിലേക്ക് കടക്കുമ്പോള്‍ അവര്‍ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടു പോയി ഇരുത്തും. മണ്ഡപത്തില്‍ വരന്‍ ഇരിക്കുമ്പോള്‍ പൂജാരിമാര്‍ മന്ത്രം ചൊല്ലും. ആ സമയം അനങ്ങാന്‍ പാടില്ല. അവര്‍ ഒരു ബ്ലാങ്കറ്റ് കൊണ്ട് പുതയ്ക്കും. റിലാക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ സഹായി വന്ന് നേരെ പിടിച്ചിരുത്തും. രണ്ട് മണിക്കൂര്‍ നേരം അനങ്ങാതിരിക്കണം'' താരം പറയുന്നു.

''എന്തിനാണ് പാത്രം തന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ അതിനുള്ളതാണെന്ന് അയാള്‍ പറഞ്ഞു. കുട തുറന്ന് പിടിച്ച് പാത്രത്തില്‍ മൂത്രമൊഴിച്ചാല്‍ മതിയത്രേ. അല്ലാതെ പുറത്ത് പോകാന്‍ പാടില്ല. കാരണം നിങ്ങള്‍ ദൈവമാണെന്നാണ് അയാള്‍ പറഞ്ഞത്.'' താരം പറയുന്നു. ''ലിന്നിനും ഒരു സഹായി ഉണ്ടായിരുന്നു. അവള്‍ക്ക് കുറേ വഴക്ക് കേള്‍ക്കേണ്ടി വന്നു. കാരണം ആ സമയം ചിരിക്കരുതെന്നാണ്. പക്ഷെ ലിന്‍ ചിരിച്ചു. ഹരിയാനയിലേയും മണിപ്പൂരിലേയും സംസ്‌കാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. അവള്‍ ഒരുപാട് സ്വര്‍ണം ധരിച്ചിരുന്നു. ഒരു സിനിമ പിടിക്കാമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. സിവില്‍ വാര്‍ നടക്കുന്ന സയത്താണ് കല്യാണം. വിവാഹം കഴിഞ്ഞതും എകെ 47 നുകള്‍ ആകാശത്തേക്ക് നിറയൊഴിച്ചു'' എന്നും രണ്‍ദീപ് ഹൂഡ പറയുന്നു.

Randeep Hooda talks about his wedding and it's ceremonies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT