Raniya Raana ഇന്‍സ്റ്റഗ്രാം
Entertainment

'ചീഫ് ഗസ്റ്റായേ തിരിച്ചു വരൂ'; കൊടുത്ത വാക്ക് പാലിച്ചു, 9 വര്‍ഷത്തിന് ശേഷം റാനിയ കലാമണ്ഡലത്തില്‍; ഡാന്‍സ് വൈറല്‍

'ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനിവിടെ നില്‍ക്കുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി റാനിയ റാണയുടെ പോസ്റ്റ്. കേരള കലാമണ്ഡലത്തിലെ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന റാനിയയുടെ വീഡിയോയാണ് വൈറലാകുന്നത്. ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലിയിലെ നായികയാണ് റാനിയ. ചിത്രത്തിലെ റാനിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സിനിമയില്‍ മലയൂര് നാട്ടാമ എന്ന പാട്ടിനൊപ്പമുള്ള റാനിയയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു. ഈ പാട്ടിനൊപ്പമാണ് കലാമണ്ഡലത്തിലും റാനിയ ഡാന്‍സ് ചെയ്യുന്നത്.

ഡാന്‍സ് പങ്കുവെക്കുന്നതിനൊപ്പം നടി കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കലാമണ്ഡലത്തിലേക്ക് തിരികെ വരുന്നുണ്ടെങ്കില്‍ അത് മുഖ്യാതിഥിയായിട്ടാകും എന്ന് താന്‍ സ്വയം വാക്ക് നല്‍കിയിരുന്നുവെന്നും, ഒമ്പത് വര്‍ഷത്തിന് ശേഷം ആ വാക്ക് പാലിക്കപ്പെട്ടുവെന്നുമാണ് റാനിയ പറയുന്നത്.

'കേരള കലാമണ്ഡലത്തിലെ യാത്രയുടെ അവസാനം ദിവസം എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു, എനിക്കും. ഞാന്‍ ഇവിടേക്ക് തിരികെ വരുന്നുണ്ടെങ്കിലത് മുഖ്യാതിഥി ആയിട്ടായിരിക്കും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനിവിടെ നില്‍ക്കുകയാണ്, ആ വാക്ക് പാലിച്ചിരിക്കുന്നു. ഈ യാത്രയ്ക്കും ഇത് സാധ്യമാക്കി തന്നതിലും പ്രപഞ്ചത്തോട് നന്ദി പറയുന്നു' എന്നാണ് റാനിയയുടെ കുറിപ്പ്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. റാനിയയുടെ ഡാന്‍സിനും പ്രിന്‍സ് ആന്റ് ഫാമിലിയിലെ പ്രകടനത്തിനുമൊക്കെ കയ്യടിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ റാനിയയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

കേരള കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള നര്‍ത്തകിയാണ് റാനിയ. സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്. പിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.

Raniya Raana visits Kerala Kalamandalam after 9 years to fullfill a promise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം