Ranjini Haridas, Pearle Maaney 
Entertainment

'നീ പേളി മാണിയാണേല്‍, ഞാന്‍ രഞ്ജിനി ഹരിദാസാണ്; എന്റെ ശബ്ദം ഞാന്‍ ഉപയോഗിക്കും'; പഴയ വിഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പേളി മാണി എക്‌സ്‌പോസ്ഡ് ആയെന്നും ഇതുവരെ രഞ്ജിനിയെ കുറ്റപ്പെടുത്തിയവര്‍ തിരുത്തുകയാണെന്നും സോഷ്യല്‍ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയേറുമ്പോള്‍ ചര്‍ച്ചകളില്‍ നിറയുകയാണ് അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. സമരത്തെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയും, അതേസമയം തന്നെ അവരോട് വീട്ടിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്യുന്ന പേളിയുടെ 'ബാലന്‍സിങിനെ'യാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്.

പേളിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. വിമര്‍ശനം ശക്തമായതോടെ പേളി തന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ്. പിന്നാലെ പേളി നടത്തിയ പ്രതികരണവും തിരിച്ചടിയായി. തനിക്ക് ഇഷ്ടമുള്ള നിറം കുങ്കുമാണെന്ന പേളിയുടെ വാക്കുകളും വിമര്‍ശനത്തിന് ഇട വരുത്തി. ഇതിലും ഭേദം വാ തുറക്കാതിരിക്കുന്നതായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പേളിയോട് പറയുന്നത്.

പേളിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ മറ്റൊരു ചര്‍ച്ചയും സജീവമാവുകയാണ്. പേളിയേയും അവതരാക രഞ്ജിനി ഹരിദാസിനേയും ചേര്‍ത്തുവച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയപ്പോഴുണ്ടായൊരു സംഭവമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഷോയില്‍ വച്ച് പേളിയുമായി വഴക്കിട്ട സമയത്ത് രഞ്ജിനി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ നിലവിലെ സംഭവവികാസങ്ങളോട് ചേര്‍ത്തുവെക്കുകയാണ്.

'If you are Pearle Maaney, I'am freaking Ranjini Haridas. ശബ്ദമുള്ളത് ഞാന്‍ ഉപയോഗിക്കും, ഉപയോഗിക്കേണ്ടി വരുമ്പോള്‍' എന്ന രഞ്ജിനിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിന് നേരിട്ടെത്തി പിന്തുണ അറിയിച്ച താരമാണ് രഞ്ജിനി. മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം പിന്തുണകള്‍ ഉയരുന്നതിനും ഏറെ മുമ്പ് തന്നെ. അതുകൊണ്ട് തന്നെ രഞ്ജിനിയുടെ നിലപാടിന് കയ്യടികള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.

പ്രതിസന്ധി സമയത്ത് കൃത്യമായ നിലപാടെടുത്ത രഞ്ജിനിയാണ് ശരിയെന്നും, സമരം ഇത്ര ശക്തമായ ഘട്ടത്തിലും ഡിപ്ലോമാറ്റിക് മറുപടിയുമായെത്തിയ പേളിയില്‍ നിന്നല്ല പഠിക്കാനുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പലരും നാളിതുവരെ ആഘോഷിച്ച പേളി മാണി എക്‌സ്‌പോസ്ഡ് ആയെന്നും ഇതുവരെ രഞ്ജിനിയെ കുറ്റപ്പെടുത്തിയവര്‍ തിരുത്തുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. തന്റെ വെട്ടിത്തുറന്നുള്ള സംസാരവും, ഇംഗ്ലീഷ് കലര്‍ന്ന മലയാളവുമെല്ലാം കാരണം സൈബറ്റര്‍ അറ്റാക്കിന് ഇരയായിട്ടുള്ള വ്യക്തിയാണ് രഞ്ജിനി. എന്നാല്‍ സമൂഹം കല്‍പ്പിച്ചു നല്‍കുന്ന 'മോശം പെണ്‍കുട്ടി' ഇമേജുകള്‍ എത്രത്തോളം പൊള്ളയാണെന്ന് ഓര്‍മിപ്പിക്കുകയാണ് രഞ്ജിനിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Old video of Ranjini Haridas giving a fitting reply to Pearle Maaney goes viral. Social media compares both for their stands on student protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

വിറ്റാമിൻ ഡി കുറവാണെന്ന് കരുതി ഡോക്ടർ അറിയാതെ സപ്ലിമെന്റ് കഴിച്ചു, 34-കാരിയുടെ വൃക്കകൾ തകരാറിലായി

ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: 52-കാരനായ അധ്യാപകൻ അറസ്റ്റിൽ

'എല്ലാവർക്കും ഡൽഹിയിൽ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല; പക്ഷേ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ കഴിയുന്നില്ല'

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്