ചിത്രം:എഎഫ്പി 
Entertainment

ബാന്ദ്രയിൽ 119 കോടിയുടെ ഫ്ലാറ്റ്; ഷാരൂഖിന്റെയും സൽമാന്റെയും പുതിയ അയൽക്കാരാകാൻ രൺവീറും ദീപികയും 

സാഗർ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് താരദമ്പതികളുടെ പ്രോപ്പർട്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ ബാന്ദ്രയിൽ ഷാരൂഖ് ഖാന്റെ മന്നത്തിനും സൽമാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിനും അടുത്തായി ക്വാഡ്രപ്ലെക്‌സ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് രൺവീർ സിംഗും ദീപിക പദുകോണും. ഏകദേശം 119 കോടി രൂപയുടെ ആഡംബര അപ്പാർട്ട്‌മെന്റ് ആണ് ബുക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നിർമ്മാണത്തിലിരിക്കുന്ന സാഗർ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് താരദമ്പതികളുടെ പ്രോപ്പർട്ടി.

രൺവീറും പിതാവ് ജുഗ്ജീത് സുന്ദർസിംഗ് ഭവാനിയും ചേർന്ന് 118.94 കോടി രൂപയുടെ ആഡംബര ക്വാഡ്രപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. 11,266 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്സ്ക്ലൂസീവ് ടെറസും ഈ അപ്പാർട്ട്‌മെന്റിന് ഉണ്ട്. 19 പാർക്കിംഗ് സ്ലോട്ടുകളും ഇവിടെയുണ്ട്. 

രൺവീറിന്റെ മീഡിയ കമ്പനിയുടെ പേരിലാണ് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥലമിടപാടിനായി 7.13 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.

ഈ  വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT