വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

രണ്‍വീറിനും ദീപികയ്ക്കുമൊപ്പം രാം ചരണും തൃഷയും; വൈറലായി വിഡിയോ; പ്രതീക്ഷയില്‍ ആരാധകര്‍

 പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പരാതി നല്‍കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലേയും തെന്നിന്ത്യയിലേയും ആരാധകര്‍ ഒന്നിക്കുന്ന നിരവധി പ്രൊജക്ടുകളാണ് ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണേ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മള്‍ട്ടി സ്റ്റാര്‍ വിഡിയോ ആണ്. ബോളിവുഡ് സൂപ്പര്‍താര ജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനുമൊപ്പം രാം ചരണും തൃഷയും ഒന്നിക്കുന്നതാണ് ചിത്രം. 

പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പരാതി നല്‍കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. നിഗൂഢത നിറച്ചുകൊണ്ടുള്ളതാണ് വിഡിയോ. വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുക എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്‍വീറിനും ദീപികയ്ക്കുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ കൂടി ഒന്നിക്കുന്നത് പ്രതീക്ഷയേറ്റുകയാണ്. ഈ കൂട്ടുകെട്ടില്‍ സിനിമ വരുന്നത് ഗംഭീരമായിരിക്കും എന്നാണ് കമന്റുകള്‍. ഇതൊരു പരസ്യമാണെന്ന് മാത്രം പറയരുത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്