Rashmika Mandanna and Vijay Deverakonda ഇൻസ്റ്റ​ഗ്രാം
Entertainment

'100 മണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു, പക്ഷേ പെട്ടെന്ന് തീർന്നു'; പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

വളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക.

സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാ​ഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 25 ന് ഉദയ്പൂരിൽ നടന്ന തങ്ങളുടെ 'പ്രധാനം' ചടങ്ങിലെയും മെഹന്ദി ആഘോഷങ്ങളിലെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഈ സ്വപ്നതുല്യമായ ആഘോഷങ്ങൾ നടന്നത്.

Rashmika Mandanna and Vijay Deverakonda

Rashmika Mandanna and Vijay Deverakondaവളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക. രശ്മികയുടെ ഒരു കൈപ്പത്തിയിൽ 'ഓം' എന്ന ചിഹ്നവും പൂക്കളുടെ ഡിസൈനുകളുമാണ് നൽകിയിരുന്നത്. "ഫെബ്രുവരി 25, നൂറു മണിക്കൂർ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയ അത്രയും സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം" എന്നാണ് വിജയ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.

Rashmika Mandanna and Vijay Deverakonda

"അത് വളരെ പെർഫെക്റ്റ് ആയിരുന്നു, പക്ഷേ പെട്ടെന്ന് കഴിഞ്ഞു". - എന്നാണ് രശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഒരു പാത്രത്തിലെ പാലിൽ റോസാപ്പൂ ഇതളുകൾക്കിടയിൽ സ്വർണമോതിരം ഇടുകയും, വധൂവരന്മാർ ചേർന്ന് അത് കണ്ടുപിടിക്കുകയും ചെയ്യുന്ന പരമ്പരാഗതമായ ചടങ്ങാണ് പ്രധാനം.

ഫെബ്രുവരി 26 നായിരുന്നു വിജയ്‌യും രശ്മികയും തമ്മിലുള്ള വിവാഹം. വിവാഹചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരം​ഗം തീർത്തിരുന്നു. വിവാഹത്തിന് ശേഷം നടത്തിയ റിസപ്ഷനും ആരാധകർ ഏറ്റെടുത്തിരുന്നു.

Cinema News: Rashmika Mandanna and Vijay Deverakonda have shared photos from their pre wedding events.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

'അസംബന്ധങ്ങള്‍ക്കു നിന്നുകൊടുക്കാനില്ല, വേറെ പണിയുണ്ട്'; പ്രധാനമന്ത്രിയുടെ പരിപാടിക്കില്ലെന്ന് എം ബി രാജേഷ്

ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ തിരുകി 'അതിസാമര്‍ത്ഥ്യം' വേണ്ട, മുന്നറിയിപ്പുമായി എംവിഡി

'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

വെള്ളത്തിനടിയില്‍ അനുചിത സ്പര്‍ശനം; സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി-വിഡിയോ

SCROLL FOR NEXT