വിജയ് യും രശ്മികയും പൂജ ചടങ്ങിൽ/ ഫേയ്സ്ബുക്ക് 
Entertainment

'ഇതിലും വലിയ സമ്മാനം കിട്ടാനില്ല'; വിജയ് യുടെ നായികയാവാൻ രശ്മിക മന്ദാന; ദളപതി 66 ഒരുങ്ങുന്നു

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ചെന്നൈയിൽ നടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബീസ്റ്റിന് പിന്നാലെ വിജയ് നായകനായെത്തുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് സൂപ്പർഹിറ്റ് സംവിധായകൻ വംശി പൈടിപള്ളി ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വിജയ് യുടെ 66ാം ചിത്രത്തിന് ദളപതി 66 എന്ന പേരിലാണ് പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ചെന്നൈയിൽ നടന്നു. വിജയ്യും രശ്മികയും ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.  

താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ വാർത്ത പുറത്തുവിട്ടത്. അതിനു പിന്നാലെ സന്തോഷം പങ്കുവച്ച രശ്മികയും രം​ഗത്തെത്തി. ഇതിലും മികച്ച എന്ത് പിറന്നാൾ സമ്മാനമാണ് തനിക്ക് ലഭിക്കാനുള്ളത് എന്നാണ് രശ്മിക കുറിച്ചത്. ആദ്യമായാണ് രശ്മിക വിജയ് യുടെ നായികയായി എത്തുന്നത്. 

ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. വിജയ് ചെയ്യുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാകും ഇത്. 

തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് രശ്മിക. ഇതിനോടകം താരം നായികയായി എത്തുന്ന രണ്ടു സിനിമകളാണ് ബോളിവുഡിൽ ഒരുങ്ങുന്നത്. അല്ലു അർജുൻ സിനിമ പുഷ്പ ഹിറ്റായതോടെ രശ്മികയുടെ ആരാധകരും വർധിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!