'എന്തു ധരിക്കണം, എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവർ പറയുന്നതു കേൾക്കുന്ന ഞങ്ങൾ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 03:07 PM  |  

Last Updated: 06th April 2022 03:07 PM  |   A+A-   |  

ranjini_haridas_photo_viral

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

രാജ്യാന്തര ചലച്ചിത്രമേള കൊച്ചി എഡിഷനില്‍ നടി റിമ കല്ലിങ്കൽ മിനി സ്കർട്ട് ധരിച്ചുവന്നത് സൈബർ ആക്രമണത്തിന് കാരണമായിരുന്നു. അതിനുപിന്നാലെ സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീ‍ഡിയയിൽ സജീവമാവുകയാണ്. ഈ വിഷയത്തിൽ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 

സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. നമ്മള്‍ എന്ത് ധരിക്കണം എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്നെല്ലാം മറ്റുള്ളവര്‍ പറയാൻ ശ്രമിക്കുന്നതു കാണുന്ന ഞങ്ങൾ- എന്നാണ് രഞ്ജിനി കുറിച്ചത്. മിനി സ്കർട്ട് ധരിച്ച് സുഹൃത്തിനൊപ്പം പൊട്ടിച്ചിരിക്കുന്ന രഞ്ജിനിയെയാണ് ചിത്രത്തിൽ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjini Haridas (@ranjini_h)

ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ ചെയ്യുമെന്നും ഞങ്ങൾക്ക് മികച്ചത് എന്തെന്നാൽ അതു ചെയ്യുമെന്നും ഹാഷ്ടാ​ഗായി താരം ചേർത്തിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേള കൊച്ചി എഡിഷനില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിമ മിനി സ്കർട്ട് ധരിച്ചെത്തിയത്. മാന്യതയില്ലാത്ത വസ്ത്രം എന്നാരോപിച്ച് നിരവധി പേരാണ് ഇതിനെതിരെ രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ: 'ആറ്റ്ലിയെ‌ പോലെ ഞാനും വലിയ വിജയ് ആരാധകൻ'; ബീസ്റ്റിന് ആശംസകളുമായി ഷാരുഖ് ഖാൻ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ