സുകുമാറും രശ്മികയും വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കാലിന്റെ പരിക്ക് ഭേദമായോ?' പുഷ്പ 2 വിജയത്തിന് ശേഷം സുകുമാറും രശ്മികയും ഒരു വേ​ദിയിൽ

സുകുമാറിനൊപ്പമുള്ള രശ്മികയുടെ ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ചിത്രമായിരുന്നു പുഷ്പ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രേക്ഷകരിലേക്കെത്തിയിരുന്നു. 1000 കോടിയലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. സുകുമാറിനൊപ്പമുള്ള രശ്മികയുടെ ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു പരിപാടിക്കായാണ് സുകുമാറും രശ്മികയും ഒന്നിച്ചെത്തിയത്. രശ്മികയെ കണ്ടയുടനെ കാലിന്റെ പരിക്കിനേക്കുറിച്ച് അന്വേഷിക്കുകയാണ് സുകുമാർ. സമീപകാലത്താണ് ജിമ്മിലെ പരിശീലനത്തിനിടയില്‍ വലതു കാലിന് പരിക്കേറ്റ വിവരം രശ്മിക ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. പരിക്കേറ്റ കാലുമായി ഛാവ ട്രെയ്‌ലർ ലോഞ്ചിനെത്തിയ രശ്മികയുടെ വി‍ഡിയോയും സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു.

വിക്കി കൗശൽ നായകനായെത്തിയ ഛാവയും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. തമ, സിക്കന്ദർ, കുബേര തുടങ്ങി നിരവധി ചിത്രങ്ങളാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സിക്കന്ദറിൽ സൽമാൻ ഖാനൊപ്പമാണ് രശ്മിക അഭിനയിക്കുന്നത്. കുബേരയിൽ ധനുഷിനൊപ്പമാണ് നടി എത്തുക. തമയിൽ ആയുഷ്മാൻ ഖുറാനയാണ് നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT