Fahadh Faasil ഫെയ്സ്ബുക്ക്
Entertainment

'ഫഹദിന്റെ കീപാഡ് ഫോണ്‍ ലാളിത്യമല്ലേ'; 'കുഞ്ഞന്‍' ഫോണിന്റെ വില ലക്ഷങ്ങള്‍!

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ അതിര്‍ത്തിയൊക്കെ കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ അഭിനയ മികവിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. തന്റെ പ്രകടനം കൊണ്ട് ഫഹദ് അമ്പരപ്പിച്ച സിനിമകള്‍ നിരവധിയാണ്. ഇപ്പോഴിതാ മറ്റൊന്നിന്റെ പേരില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് ഫഹദ് ഫാസില്‍.

കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ ഫഹദിന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. യുവനടന്‍ നസ്ലന്‍ നായകനാകുന്ന മോളിവുഡ് ടൈംസിന്റെ പൂജയ്ക്ക് എത്തിയ ഫഹദിന്റെ വീഡിയോ വൈറലായതോടെയാണ് ഫോണിനെക്കുറിച്ചും ചര്‍ച്ച ഉടലെടുത്തത്. ഒരു ഫോണില്‍ എന്തിരിക്കുന്നു എന്നല്ലേ? ഒരുപാട് ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വീഡിയോയില്‍ ഫഹദിന്റെ കയ്യിലുള്ളത് കീപാഡ് ഫോണാണ്. ഈ ഫോണ്‍ ഉപയോഗിച്ച് ഫഹദ് കോള്‍ ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണിന്റെ കാലത്ത് ഫഹദ് ഇപ്പോഴും എന്തിനാണ് കീപാഡ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആദ്യം കണ്ടവരൊക്കെ ഫഹദിന്റെ സിമ്പിളിസിറ്റിയെക്കുറിച്ച് വാചാലരായപ്പോള്‍ പിന്നാലെ വന്നവര്‍ അവരോട് 'അനിയാ നില്‍' പറയുകയാണ്.

കാരണം ഫഹദിന്റെ കയ്യിലുള്ള കീപാഡ് ഫോണ്‍ ചില്ലറക്കാരനല്ലെന്നത് തന്നെ. ആഗോള ബ്രാന്‍ഡ് ആയ വെര്‍ടുവിന്റെ ഫോണാണ് ഫഹദിന്റെ പക്കലുള്ളത്. വെര്‍ടുവും ഫെരാരിയും ചേര്‍ന്ന് ഇറക്കിയ വെര്‍ടു അസ്സെന്റ് ആണ് താരത്തിന്റെ ഫോണ്‍ എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫോണിന്റെ വില 1199 ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് ഒരു ലക്ഷത്തിന് മുകളില്‍ വരുമെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തലുകള്‍ പറയുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലാണെങ്കില്‍ അതിലും കൂടുമെന്നുറപ്പാണ്.

എന്നാല്‍ വെര്‍ടുവിന്റെ ഏത് മോഡല്‍ ഫോണാണ് ഇതെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഫോണുകള്‍ വെര്‍ടു പുറത്തിറക്കാറുണ്ട്. എന്തായാലും ഫഹദിന്റെ കയ്യിലുള്ളത് കീപാഡ് ഫോണാണെന്ന് പറഞ്ഞ് ആരും ചെറുതാക്കാനോ ലാളിത്യത്തെക്കുറിച്ച് പ്രബദ്ധമെഴുതുകയോ വേണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം ആ കയ്യിലിരിക്കുന്നത് നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഫോണുകളിലൊന്നാണ്.

Fahadh Faasil and his keypad phone goes viral. phone's rate will be in lakhs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT