റാഷ തഡാനി വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ബോളിവുഡ് കാത്തിരുന്ന താരോദയം'; ചടുല നൃത്തവുമായി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനി, ആവേശത്തില്‍ ആരാധകര്‍

ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ വലിയ ചര്‍ച്ചയാവുകയാണ് നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ സിനിമാ അരങ്ങേറ്റം. ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ഇപ്പോള്‍ ഹൃദയം കവരുന്നത് ചിത്രത്തിലെ റാഷയുടെ ഒരു ഡാന്‍സ് നമ്പറാണ്.

ഉയി അമ്മ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഗംഭീര നൃത്ത ചുവടുകളുമായാണ് റാഷ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് കബടാതെ താരപുത്രിയുടെ എക്‌സ്പ്രഷനും സ്‌ക്രീന്‍പ്രസന്‍സുമെല്ലാം ആരാധകരെ അമ്പരപ്പിക്കുകയാണ്. നിരവധി പേരാണ് റാഷയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

പുത്തന്‍ തലമുറയിലെ രവീണ ടണ്ടന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ബോളിവുഡ് കാത്തിരുന്ന താരം എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അജയ് ദേവ്ഗണിന്റെ സഹോദരി പുത്രനായ ആമന്‍ ദേവ്ഗണ്‍ ആണ് ആസാദില്‍ നായകനാവുന്നത്. അജയ് ദേവ്ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജനുവരി 17ന് ചിത്രം തിയറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT