Khushboo, Ravi Mohan 
Entertainment

ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച 'ഇഡ്ഡലി നടി'; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; മറുപടി നല്‍കി നടി

മൂന്ന് മുതിര്‍ന്ന നടന്മാരുടെ ജീവിതവും സന്തുഷ്ട കുടുംബവും അവര്‍ തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ രവി മോഹന്റെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി നടി ഖുശ്ബു. തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രസ് മീറ്റില്‍ സംസാരിക്കവെ രവി മോഹന്‍ നടത്തിയൊരു പരാമര്‍ശം നടി ഖുശ്ബുവിനെതിരെ ഉള്ളതായിരുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് നടിയുടെ പ്രതികരണം.

ഒരു ഇഡ്ഡലി നടി തന്റെ ദാമ്പത്യ ജീവിതത്തില്‍ ഇടപെടുകയാണെന്നാണ് നടന്‍ പറഞ്ഞത്. നടിയുടെ പേരെടുത്ത് പറയാതെയായിരുന്നു രവി മോഹന്റെ ആരോപണം. ഇതേ നടി ഫെമിനസത്തിന്റെ പേരും പറഞ്ഞ് മൂന്ന് മുതിര്‍ന്ന നടന്മാരുടെ ജീവിതവും നശിപ്പിച്ചിട്ടുണ്ടെന്നും രവി മോഹന്‍ ആരോപിച്ചിരുന്നു.

പിന്നാലെ നടന്‍ ഉദ്ദേശിച്ചത് ഖുശ്ബുവിനെയാണെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉടലെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഖുശ്ബുവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

''ചിലര്‍ തങ്ങളുടെ ഡിഎന്‍എ തെളിയിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഞാനായിരുന്നു ശരിയെന്ന് തെളിയിച്ചതിന് നന്ദി'' എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. നടിയുടെ പ്രതികരണവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

''ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. മൂന്ന് അക്ഷരം മാത്രമുള്ളൊരു നടിയുണ്ട്. ഇഡ്‌ലി എന്നതാണ് കോഡ് വേര്‍ഡ്. മൂന്ന് മുതിര്‍ന്ന നടന്മാര്‍ പറയുന്നത് കേട്ടു. അവരുടെ ജീവിതവും സന്തുഷ്ട കുടുംബവും അവര്‍ തകര്‍ത്തുവെന്ന്. ഫെമിനിസത്തിന്റെ പേരില്‍ ഒളിച്ചിരിക്കുന്ന മോശം വ്യക്തിയാണ് അവള്‍. ജീവിതത്തില്‍ അവളെ പോലൊരു മോശ്യം വ്യക്തിയെ കണ്ടിട്ടില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ അഭിപ്രായം പറയാന്‍ അവര്‍ക്കാരു അവകാശവുമില്ല'' എന്നാണ് രവി മോഹന്‍ പറഞ്ഞത്.

Ravi Mohan takes an indirect dig at Khusbhu Sundar. Actress gives a reply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

Today's Rashi Phalam August 21|ആഗ്രഹിച്ച കാര്യം സാധ്യമാകും,പുതിയ ജോലി കിട്ടും

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി