വിവാഹത്തോടെ വാർത്തകളിൽ നിറഞ്ഞ താരജോഡികളാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. വിവാഹത്തിനു ശേഷം രൂക്ഷമായ സൈബർ ആക്രമണത്തിനാണ് ഇരുവരും ഇരയായത്. അടുത്തിടെ ഇവർ വേർപിരിഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയുമായി രവീന്ദർ ചന്ദ്രശേഖരൻ രംഗത്തെത്തിയിരിക്കുകയാണ്. മഹാലക്ഷ്മിയ്ക്ക് രസകരമായ താക്കീതുമായാണ് അദ്ദേഹം എത്തിയത്.
ഡേയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്. നമ്മള്‍ വേര്‍പിരിഞ്ഞെന്ന് വീണ്ടും സോഷ്യല്‍ മീഡിയ പറയുകയാണ്. ഈ തെറ്റ് നീ വീണ്ടും ചെയ്താല്‍ എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് മൂന്നു നേരവും തീറ്റിക്കും. ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നു, സർവോപരി ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.- മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. യൂട്യൂബ് പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദർ ചോദിക്കുന്നുണ്ട്.
പോസ്റ്റിന് രസകരമായ മറുപടിയാണ് മഹാലക്ഷ്മി നൽകിയത്. ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവെന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മി കുറിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വിവാഹമോചന വാർത്തകൾക്കു തുടക്കമിട്ടത്. മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. പല പല ബ്രാൻഡ് പ്രമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രവീന്ദറിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates