രായന്‍ എക്‌സ്
Entertainment

'രായന്‍' മൊബൈലില്‍ പകര്‍ത്തി; വ്യാജപതിപ്പ് സംഘത്തിലെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തമിഴ് ചിത്രം രായണ്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററില്‍ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ നീക്കം നടത്തി. മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT