Ready or Not 2: Here I Come വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

സിനിമ വെറും കാഴ്ചമാത്രമല്ല അത് അനുഭവിച്ചറിയേണ്ടത് കൂടിയാണെന്നാണ് റെഡി ഓർ നോട്ട് ടീം പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

പേടിയാണെങ്കിലും ഹൊറർ സിനിമകൾ കാണാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. ഹൊറർ സിനിമ കാണാനെത്തി ശരിക്കും പേടിച്ചിരിക്കുകയാണ് ഒരു തിയറ്ററിലെ മുഴുവൻ പ്രേക്ഷകരും. റെഡി ഓർ നോട്ട് 2 ഹിയർ ഐ കം എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ പ്രദർശനത്തിനിടെയാണ് പ്രേക്ഷകർക്കിട്ടൊരു കിടിലൻ പണിയുമായി അണിയറപ്രവർത്തകരെത്തിയത്.

അക്രമി ഒരു യുവതിയെ കുത്തിക്കൊല്ലുന്ന രം​ഗം സ്ക്രീനിൽ കാണിച്ചപ്പോൾ ഒരു ചുവന്ന ദ്രാവകം ആളുകളുടെ ഇടയിലേക്ക് ടീം ഒഴിക്കുകയായിരുന്നു. പിന്നാലെ തിയറ്ററിൽ നിലവിളികളും ഉയർന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.

സിനിമ വെറും കാഴ്ചമാത്രമല്ല അത് അനുഭവിച്ചറിയേണ്ടത് കൂടിയാണെന്നാണ് റെഡി ഓർ നോട്ട് ടീം പറയുന്നത്. തിയറ്ററിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്ത പീരങ്കികൾ സിനിമയിൽ കൊലപാതകം നടക്കുന്ന സമയത്ത് കൃത്യമായി പ്രേക്ഷകരിലേക്ക് വ്യാജ രക്തം തളിച്ചു. തിയറ്ററിൽ പ്രവേശിച്ചപ്പോൾ തന്നെ കാഴ്ചക്കാർക്ക് പ്ലാസ്റ്റിക് കോട്ടുകൾ ധരിക്കാൻ നൽകിയിരുന്നു.

പക്ഷേ, ഇത്തരമൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നുണ്ടായ സംഭവത്തിൽ ചിലർ പേടിച്ചു നിലവിളിച്ചു, മറ്റുള്ളവർ പൊട്ടിച്ചിരിച്ചു, കുറച്ചുപേർ സ്തബ്ധരായി. 'റെഡി ഓർ നോട്ട്' എന്ന സിനിമ അക്രമവും കൊലപാതകങ്ങളും നിറഞ്ഞതാണ്.

ചിത്രത്തിന്‍റെ ആരാധകർക്ക് ദൃശ്യാനുഭവത്തേക്കാൾ വലുതായിരുന്നു തിയറ്ററിൽ നിന്നും ലഭിച്ചത്. 2019 ൽ പുറത്തിറങ്ങിയ റെഡി ഓർ നോട്ട് വിന്റെ സീക്വൽ ആണ് റെഡി ഓർ നോട്ട് 2 ഹിയർ ഐ കം.

Cinema News: Ready or Not 2: Here I Come screening covered viewers in fake blood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം

SCROLL FOR NEXT