Jim Carrey ഫെയ്സ്ബുക്ക്
Entertainment

'ഇത് ജിം കാരിയല്ല, നടന്റെ ക്ലോണ്‍; ഇല്ലുമിനാറ്റിയെ പരിഹസിച്ചതിനുള്ള ശിക്ഷ'; ഞെട്ടിക്കുന്ന രൂപമാറ്റവും ഗൂഢാലോചന സിദ്ധാന്തങ്ങളും

യഥാര്‍ത്ഥ ജിം കാരി കൊല്ലപ്പെട്ടുവെന്നും ഇത് ജിം കാരിയെപ്പോലെയുള്ള മറ്റൊരാളാണെന്നും വരെ വാദിക്കുന്നവരുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ ഇതിഹാസ താരമാണ് ജീം കാരി. ദ മാസ്‌ക്, പെറ്റ് ഡിറ്റക്ടീവ്, ഏസ് വെന്റൂറ, എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് എ സ്‌പോട്ട്‌ലെസ് മൈന്‍ഡ്, ദ ട്രൂമാന്‍ ഷോ പോലുള്ള സിനിമകളിലൂടെ ആരാധകരെ നേടിയ താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വേറിട്ട വ്യക്തിത്വത്തിലൂടേയും ജിം കാരി ആരാധകരെ നേടിയിട്ടുണ്ട്. ജിം കാരിയുമായി ബന്ധപ്പെട്ടൊരു ഗൂഢാലോചന സിദ്ധാന്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

കഴിഞ്ഞ ദിവസം നടന്ന 51-ാമത് സീസര്‍ അവാര്‍ഡില്‍ നിന്നുള്ള ജിം കാരിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവാര്‍ഡ് ഷോയില്‍ പങ്കെടുത്തത് യഥാര്‍ത്ഥ ജിം കാരിയല്ലെന്നും നടന്റെ ക്ലോണ്‍ ആണെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. നടന്റെ രൂപത്തിലും ഭാവത്തിലും വന്ന മാറ്റമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം.

64കാരനായ ജിം കാരി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വാങ്ങാനായി എത്തിയതായിരുന്നു. പുരസ്‌കാരം സ്വീകരിച്ച ശേഷം ജിം കാരി സംസാരിച്ചത് ഫ്രഞ്ച് ഭാഷയിലായിരുന്നു. പിന്നീട് റെഡ് കാര്‍പ്പറ്റില്‍ നിന്നുള്ള ജിം കാരിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കറുത്ത കോട്ട് ധരിച്ചെത്തിയ ജിം കാരി മുടി നീട്ടി വളര്‍ത്തിയിട്ടുണ്ട്. നീളന്‍ മുടിയ്ക്ക് പുറമെ നടന്റെ നീല കണ്ണുകളും ആരാധകരെ ശ്രദ്ധ നേടിയിട്ടുണ്ട്.

അവാര്‍ഡ് വാങ്ങാനെത്തിയത് യഥാര്‍ത്ഥ ജിം കാരിയല്ല, അദ്ദേഹത്തിന്റേത് നീല കണ്ണുകളല്ല, ബ്രൗണ്‍ നിറമുള്ള കണ്ണുകളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുടിയുടെ മാറ്റവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. യഥാര്‍ത്ഥ ജിം കാരി കൊല്ലപ്പെട്ടുവെന്നും ഇത് ജിം കാരിയെപ്പോലെയുള്ള മറ്റൊരാളാണെന്നും ജിം കാരിയുടെ ക്ലോണ്‍ ആണെന്നും വരെ ഗൂഢാലോചന സിദ്ധാന്തം ഇറക്കിവിടുന്നുണ്ട് സോഷ്യല്‍ മീഡിയ. ജിം കാരിയുടെ സ്വഭാവത്തില്‍ പതിവില്ലാത്ത ശാന്തതയും തങ്ങളുടെ തിയറിയുടെ തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കേള്‍ക്കുമ്പോള്‍ ചിരിവരുന്ന തിയറിയാണെങ്കിലും ഹോളിവുഡ് ആരാധകരില്‍ പലരും ഈ ഗൂഢാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് വേണം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും മനസിലാകുന്നത്. നേരത്തെ ജിം കാരി ഇല്ലുമിനാറ്റിയേയും ഗവണ്‍മെന്റിനേയും ഹോളിവുഡിനേയും വിമര്‍ശിച്ചിരുന്നു. അതിനാല്‍ നടനെ അപകടപ്പെടുത്തിയതാണെന്ന് മുതല്‍ നടനെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ ഏജന്‍സി നടത്തിയ നീക്കമാണെന്ന് വരെ വാദിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ കാണാം. അവാര്‍ഡ് വാങ്ങാന്‍ വരാനുള്ള മടി കാരണം ജിം കാരി തന്റെ ബോഡി ഡബിളിനെ പറഞ്ഞു വിട്ടതാണെന്നും ചിലര്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും തമാശയ്ക്ക് അപ്പുറത്തേക്ക് വില നല്‍കേണ്ടതില്ലെന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. ജിം കാരിയ്ക്ക് ഇപ്പോള്‍ 64 വയസുണ്ട്. സ്വാഭാവികമായും അദ്ദേഹത്തിന്റെ മുഖത്ത് മാറ്റങ്ങള്‍ സംഭവിച്ചുണ്ടാകും. പെരുമാറ്റത്തിലെ ശാന്തതയും അദ്ദേഹത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ്. കണ്ണിന്റെ നിറം നീലയായി തോന്നുന്നത് കാമറ ഫ്‌ളാഷ് ലൈറ്റുകള്‍ മൂലമാണെന്നുമുള്ള യുക്തിസഹമായ വാദങ്ങള്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ പൊളിക്കുന്നതാണ്. ഇതിന് പുറമെ ജിം കാരി പ്ലാസ്റ്റിക് സര്‍ജറിയോ മറ്റ് എന്തെങ്കിലും കോസ്മറ്റിക് സര്‍ജറികളോ ചെയ്തതാകാനുള്ള സാധ്യതയുമുണ്ട്.

Recent transformation of Jim Carrey sparks conspiracy theories in social media. some says it is not the actor but his clone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

ഇ-സ്കൂട്ടർ : കുട്ടികൾ ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം,രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണം; കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

'വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചുകയറി'; വിഴിഞ്ഞത്ത് കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

SCROLL FOR NEXT