മോഹൻലാൽ / ഫേയ്സ്ബുക്ക് 
Entertainment

ഏഴ് വർഷം തികയുന്ന ഈ ദിവസം, ഒരു റീൽ കാർഡ് കൂടെ; പുതുവത്സര ദിനത്തിൽ സർപ്രൈസുണ്ടെന്ന് ലാലേട്ടൻ  

ദൃശ്യം 2 ടീസറിൻ്റെ റീൽ കാർഡ് ആണ് ഇന്ന് പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ - ജീത്തു ജോസഫ് ഹിറ്റ് സിനിമയായ ദൃശ്യം തിയറ്ററുകളിലെത്തിയിട്ട് ഇന്ന് ഏഴ് വർഷം തികഞ്ഞു. സിനിമയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നതിനിടെ ആദ്യ ഭാ​ഗത്തിന്റെ വാർഷികം പ്രമാണിച്ച് ആരാധകർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ലാലേട്ടനും കൂട്ടരും. ദൃശ്യം 2 ടീസറിൻ്റെ റീൽ കാർഡ് ആണ് ഇന്ന് പങ്കുവച്ചിരിക്കുന്നത്. 

മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റീൽ കാർഡ് പുറത്തുവിട്ടത്. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ജോർജുകുട്ടിയും കുടുംബവും ഒരുക്കിവച്ചിരിക്കുന്ന സർപ്രൈസിനായി കാത്തിരിക്കൂ എന്നാണ് പോസ്റ്റിൽ പറയുന്നത്. 

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

"വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ  ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു... പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം... 
ദൃശ്യം 
ഇന്ന് ഈ ഡിസംബർ 19ന് ... ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ... 
ദൃശ്യം 2 ടീസറിൻ്റെ ... 
കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ... ജനുവരി 1ന് .. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്....
The teaser of #Drishyam2 will be releasing on Jan 1st, 2021, 00:00 am IST . Wait for the surprise George kutty and family is going to bring, this New Year. Stay Tuned
#Drishyam"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT