ഇന്ത്യൻ-2 പോസ്റ്റർ  എക്സ്
Entertainment

ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കമല്‍ഹാസന്റെ പുതിയ സിനിമ ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ എന്നയാളാണ് സിനിമയുടെ റിലീസിങ്ങിനെതിരെ മധുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി കോടതി നാളെ (വ്യാഴാഴ്ച) പരിഗണിക്കും. വെള്ളിയാഴ്ചയാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന്‍ അഭിനയിച്ച 1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കറാണ് സിനിമയുടെ സംവിധായകന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വര്‍മകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാന്‍ രാജേന്ദ്രന്‍. ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസന് വര്‍മകലൈയുമായി ബന്ധപ്പെട്ട ചില ടെക്‌നിക്കുകള്‍ ആശാന്‍ രാജേന്ദ്രനാണ് പഠിപ്പിച്ചു നല്‍കിയത്. സിനിമയില്‍ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റില്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍-2 വില്‍ ഈ ടെക്‌നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍-2 വിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. സമുദ്രക്കനി, ബോബിസിംഹ, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, രാകുല്‍പ്രീത് സിങ്, പ്രിയഭവാനി ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

പാടത്ത് പണിയെടുത്ത് ഇം​ഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി