Renji Panicker about Param Sundari ഫയല്‍
Entertainment

'പരം സുന്ദരി' മലയാളിയെ മോശക്കാരാക്കുന്നില്ല, നമ്മുടെ ഹിന്ദിയും പെര്‍ഫെക്ടല്ല; ട്രോളുകള്‍ക്കെതിരെ രഞ്ജി പണിക്കര്‍

പരം സുന്ദരി റേസിസ്റ്റ് സ്വഭാവമുള്ള സിനിമയല്ലെന്നും രഞ്ജി പണിക്കർ

സമകാലിക മലയാളം ഡെസ്ക്

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തില്‍ ജാന്‍വി അവതരിപ്പിക്കുന്ന സുന്ദരി എന്ന കഥാപാത്രം മലയാളിയാണ്. സിനിമയുടെ കഥ നടക്കുന്നതും കേരളത്തിലാണ്. രഞ്ജി പണിക്കര്‍ അടക്കം മലയാളത്തില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പരം സുന്ദരിയില്‍ ജാന്‍വി പറയുന്ന മലയാളവും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുമൊക്കെ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ ജാന്‍വിയുടെ മലയാളം ട്രോളുകള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയതോടെ വീണ്ടും സിനിമ ട്രോളാക്രമണത്തിന് ഇരയായി മാറി. പക്ഷെ ഇത്തരം വിമര്‍ശനങ്ങളൊന്നും അര്‍ഹിക്കുന്ന സിനിമയല്ല പരം സുന്ദരി എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. ഹിന്ദിക്കാര്‍ക്ക് വേണ്ടിയൊരുക്കിയ ഫണ്‍ ചിത്രമായിരുന്നു പരം സുന്ദരിയെന്നും അദ്ദേഹം ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

''അവരുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് നമ്മളല്ല. അവരുടെ കാഴ്ചപ്പാടിലാണ് സിനിമ ചെയ്തത്. നമ്മള്‍ മറ്റൊരു ഭാഷയിലെ കഥാപാത്രത്തെ ഒരുക്കുക നമ്മുടെ ധാരണ വച്ചാകും. അവര്‍ക്ക് ആവശ്യമുള്ള സിനിമയാണ് അവര്‍ ചെയ്തത്. അല്ലാതെ മലയാളികളെ മോശമാക്കാനോ നന്നാക്കാനോ അല്ല. നമ്മളെ മോശമായി ട്രീറ്റ് ചെയ്യുന്നുവെന്ന് നമുക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതൊരു ഫണ്‍ സിനിമയാണ്. അതിനപ്പുറമുള്ളൊരു ലോജിക് ഒന്നും അവര്‍ നോക്കിക്കാണില്ല'' എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

''മലയാളം ഡയലോഗുകള്‍ എഴുതിയത് മലയാളി ആയിരുന്നു. നമ്മുടെ ഡയലോഗുകളില്‍ കറക്ഷന്‍ ചോദിക്കുമായിരുന്നു. അതിലൊന്നും അവര്‍ക്ക് അബദ്ധം പറ്റിയിട്ടില്ല. നമ്മള്‍ ഹിന്ദി പറയുന്നത് അവര്‍ കേള്‍ക്കുന്നതും ഇതുപോലെയാകും. നമ്മള്‍ കരുതും നമ്മുടെ ഹിന്ദി പെര്‍ഫെക്ടാണെന്ന്. പക്ഷെ തകരാറുണ്ടെന്നാകും അവര്‍ കേള്‍ക്കുമ്പോള്‍ തോന്നുക. അതിനപ്പുറത്ത് ഒരു റേസിസ്റ്റ് സ്വഭാവമുണ്ടെന്നൊന്നും തോന്നുന്നില്ല'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Param Sundari is not a racist cinema says Renji Panicker. Points out our Hindi also not so great.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT