Renu Sudhi ഇൻസ്റ്റ​ഗ്രാം
Entertainment

'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം'; കുറിപ്പുമായി രേണു സുധി

ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഒറ്റയ്ക്ക് ജീവിച്ച് താൻ മടുത്തെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആ​ഗ്രഹം പങ്കുവച്ചത്. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.’’ രേണു സുധി കുറിച്ചു.

ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പം വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്.

ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു. 2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വർഷത്തോടടുക്കുമ്പോൾ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

രേണു സുധിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെ രേണുവിന് നേരെ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ വീണ്ടും വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇടയ്ക്ക് രേണുവിന്റെ മേക്കോവർ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Cinema News: Actress Renu Sudhi about her wish to find with a new life partner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT