Renu Sudhi 
Entertainment

ആയ കാലത്ത് എന്നെ വച്ച് റീച്ചുണ്ടാക്കി, വണ്ടിക്കൂലിയും തന്ന് വിടും; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്‌സ്‌ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്.

എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്.

എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള്‍ അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും.

ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും.

ഞാന്‍ ചാവാന്‍ നോക്കിയിരിക്കുന്ന കുറച്ചുപേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. കീമോ കഴിഞ്ഞതോടെ ഉള്ള പൈസ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒന്ന് രണ്ട് ഓണ്‍ലൈന്‍ മീഡിയക്കാര്‍ സഹായിച്ചിരുന്നു. ബാക്കിയുള്ളവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി''.

Renu Sudhi talks about her current health condition. Shares how online media abandoned her during difficult time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപിക്ക് കേവലഭൂരിപക്ഷം

മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

ഇലക്ട്രിക് ബൈക്ക് രംഗത്തേയ്ക്ക് ടിവിഎസും ബജാജും; പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍