Reshmi Boban ഇന്‍സ്റ്റഗ്രാം
Entertainment

'ഒന്ന് പെറ്റ പെണ്ണിനെപ്പോലെയുണ്ട്'; ആദ്യമായി സാരിയുടുത്തപ്പോള്‍ കേട്ടത്; ഇന്നും മറക്കാത്ത ട്രോമയെന്ന് രശ്മി ബോബന്‍

എനിക്ക് 45 വയസായി. പക്ഷെ പതിനേഴാം വയസില്‍ കേട്ട കാര്യം ഞാന്‍ മറന്നിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയ്മിങ്ങിനെതിരെ നടി രശ്മി ബോബന്‍. സിനിമയിലും സീരിയലിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുള്ള നടിയാണ് രശ്മി ബോബന്‍. ഒരാളുടെ ശരീരത്തെക്കുറിച്ച് നെഗറ്റീവായി പറയുന്നത് എത്രകാലം തന്നെ അവരുടെ മനസില്‍ മായാതെയുണ്ടാകുമെന്നാണ് രശ്മി പറയുന്നത്.

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ് അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും രശ്മി ബോബന്‍ പറയുന്നു. െൈമല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മി ബോബന്‍ മനസ് തുറന്നത്.

''ആദ്യമായി സാരിയുടുത്ത് വന്നപ്പോള്‍ കുടുംബത്തിലെ ഒരാള്‍ പറഞ്ഞത് അയ്യോ ഒന്ന് പെറ്റ പെണ്ണിനെപ്പോലെ ഉണ്ടെന്ന്. അപ്പോള്‍ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാവുകയാണ്. നമ്മള്‍ പറയുന്ന ചെറിയ വാക്കുകള്‍ മറ്റുള്ളവരില്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് നമുക്ക് അറിയില്ല. ഇപ്പോള്‍ എന്റെ കാര്യം തന്നെ എടുക്കാം. എനിക്ക് 45 വയസായി. പക്ഷെ പതിനേഴാം വയസില്‍ കേട്ട കാര്യം ഞാന്‍ മറന്നിട്ടില്ല'' രശ്മി പറയുന്നു.

''എത്രയോ ആളുകള്‍ പോസിറ്റിവായി സംസാരിച്ചു. അതൊന്നും എന്റെ ഓര്‍മയില്‍ ഇല്ല. ആ നെഗറ്റീവ് ആണ് എന്റെ മെമ്മറിയില്‍ ഉള്ളത്. അതുകൊണ്ട് നമ്മള്‍ സംസാരിക്കുമ്പോള്‍ നല്ലത് പറയാന്‍ പറ്റിയില്ലെങ്കിലും മോശം പറയാതിരിക്കുക. അത് ആളുകളില്‍ ട്രോമയാണുണ്ടാക്കുന്നത്'' എന്നും രശ്മി പറയുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. മനസിനക്കരെ, അച്ചുവിന്റെ അമ്മ, ബാബ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നിവിന്‍ പോലി ചിത്രം സര്‍വ്വം മായയിലാണ് ഒടുവിലായി ബിഗ് സ്‌ക്രീനിലെത്തിയത്.

Reshmi Boban slams bodyshaming. Recalls a traumatic episode from her teenage. She still remember that comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ?, ചെയ്ത തെറ്റ് ഇപ്പോളെങ്കിലും തിരുത്തണം'; തോൽവിയിൽ അണികളെ പഴിച്ച് പിണറായി

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്

ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തി; പ്രതികൾ പിടിയിൽ

മഴയുത്സവത്തിൽ ആവേശപ്പോരാട്ടം; മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ തോൽപ്പിച്ച് പൊലീസ് ടീം

ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം