ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

രണ്ട് വര്‍ഷത്തിന് ശേഷം ജോലിക്ക് പോയി, റിയ ചക്രബര്‍ത്തി തിരിച്ചെത്തുന്നു; സന്തോഷം പങ്കുവച്ച് താരം

സുശാന്തിന്റെ മരണത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ വിവാദനായികയായി മാറിയ നടിയാണ് റിയ ചക്രബര്‍ത്തി. സുശാന്ത് ആരാധകരുടെ ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയും മയക്കുമരുന്നു കേസില്‍ ജയില്‍വാസം അനുഭവിക്കുകയും താരം ചെയ്തു. പ്രതിസന്ധികള്‍ നിറഞ്ഞ രണ്ടു വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. 

വിഡിയോയുമായി റിയ

രണ്ടു വര്‍ഷത്തിനു ശേഷം താന്‍ ജോലിക്ക് പോയെന്നാണ് താരം പറഞ്ഞത്. ഡബ്ബിങ് ചെയ്യുന്നതിന്റെ വിഡിയോയ്‌ക്കൊയ്‌ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ഇന്നലെ, ഞാന്‍ രണ്ടു വര്‍ഷത്തിന് ശേഷം ജോലിക്ക് പോയി. പ്രതിസന്ധി ഘട്ടങ്ങളില്‍ എനിക്കൊപ്പം നിന്ന എല്ലാ മനുഷ്യര്‍ക്കും നന്ദി പറയുന്നു. എന്തോക്കെ സംഭവിച്ചാലും സൂര്യന്‍ ജ്വലിച്ചുകൊണ്ടു തന്നെയിരിക്കും. ഒരിക്കലും പ്രതീക്ഷ കൈവിടരുത്- റിയ കുറിച്ചു. സുശാന്തിന്റെ മരണത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. 2021ല്‍ പുറത്തിറങ്ങിയ ചെഹ്രെ ആയിരുന്നു റിയയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. 

സുശാന്തിന്റെ മരണവും വിവാദങ്ങളും

2020 ജൂണ്‍ 14നാണ് സുശാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതിനു പിന്നാലെ താരത്തിന്റെ കാമുകിയായിരുന്ന റിയയ്ക്ക് രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. തുടര്‍ന്ന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സെപ്റ്റംബറില്‍ റിയയും സഹോദരനും അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷത്തോളം മുംബൈയിലെ ബൈകുള ജയിലില്‍ കഴിഞ്ഞ താരം ഒക്‌റ്റോബറിലാണ് പുറത്തിറങ്ങുന്നത്. റിയയുടെ സഹോദരനന്‍ ഷോവിക് ചക്രബര്‍ത്തി ഡിസംബറിലാണ് പുറത്തിറങ്ങുന്നത്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT