Lokah  ഫെയ്സ്ബുക്ക്
Entertainment

ലോക ഹിന്ദുവിരുദ്ധ സിനിമ; സംവിധായകന്‍ ക്രിസ്ത്യന്‍, നിര്‍മാതാവ് മുസ്ലീം; മോളിവുഡിന് ഹിന്ദുഫോബിയയെന്ന് ഹിന്ദുത്വവാദികള്‍

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ് ലോക

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. നസ്ലെനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം ഹൗസ്ഫുള്ളായി ഓടുകയാണ് ലോക. മിക്കയിടത്തും ഷോയുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകളെ പിന്നിലാക്കി ലോക ഓണം വിന്നറായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ലോകയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ചിലരെത്തുകയാണ്. ട്വിറ്ററിലാണ് ചിത്രത്തിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ലോകയില്‍ ഹിന്ദുവിരുദ്ധതയുണ്ടെന്നും മലയാളം സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഹിന്ദു ഫോബിയ ആണെന്നുമാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്.

റിവഞ്ച് മോഡ് എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് പറയുന്നത് ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമയുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ്. ''മോളിവുഡിന് ഹിന്ദുഫോബിയ ഇല്ലാതെ മര്യാദയ്‌ക്കൊരു സിനിമയുണ്ടാക്കാന്‍ അറിയില്ല. ഹിന്ദു രാജാവ് ഹിന്ദു അമ്പലത്തിന് തീയിടുന്നു, ക്രിസ്ത്യന്‍ മിഷണറിമാര്‍ രക്ഷകരാകുന്നു, വിനായക വിഗ്രഹം കണ്ടപ്പോള്‍ നടിയൊരു അറപ്പു തോന്നുന്ന മുഖഭാവം കാണിച്ചു, ഹിന്ദു ദൈവങ്ങളുടെ മുന്നില്‍ വച്ച് അമ്മയെ കൊല്ലുന്ന ഹിന്ദുവാണ് വില്ലന്‍'' എന്നായിരുന്നു പോസ്റ്റ്.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈരലായി മാറുകയാണ്. സിനിമയുടെ സംവിധായകന്‍ ക്രിസ്ത്യാനി ആണെന്നും നിര്‍മാതാവ് മുസ്ലീമാണെന്നും ഇയാള്‍ കണ്ടെത്തിയിട്ടുണ്ട്. ''എനിക്ക് തോന്നുന്നത് ക്രിയേറ്റീവ് ഫ്രീഡം ഉണ്ടെന്ന് കരുതി ഹിന്ദു മതത്തിനെതിരെ എന്ത് വൃത്തികേടും കാണിക്കാമെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഹിന്ദുക്കളെല്ലാം ഇത് നിസാരമായി എടുക്കുന്നതു കൊണ്ടാണ് അവരിത് ചെയ്യുന്നത്. ഇസ്ലാമിനെതിരെയായിരുന്നുവെങ്കില്‍ അവര്‍ വെറുതെയിരിക്കില്ലായിരുന്നു'' എന്നാണ് മറ്റൊരു പോസ്റ്റ്.

്അതേസമയം എക്‌സിലൂടെ തന്നെ നിരവധി പേര്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ച്യെയുന്നുണ്ട്. 'ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തില്‍ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്്‌റ്റോറി പോലുള്ളവ ഇരുന്ന് കാണുന്നതാകും നല്ലത്'' എന്നായിരുന്നു ഒരു മലയാളി നല്‍കിയ മറുപടി. ലോകയില്‍ ഹിന്ദുഫോബിയ ആരോപിക്കുന്നവര്‍ക്ക് മറുപടി നല്‍കിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിനെതിരെ ഇല്ലാക്കഥ പ്രചരിപ്പിച്ച കേരള സ്റ്റോറിയ്ക്ക് കയ്യടിച്ചവര്‍ക്ക് നല്ല സിനിമ കണ്ടപ്പോള്‍ ട്രിഗര്‍ ആയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Right wing accusses Lokah of Hinduphobia. Says Mollywood can't make movies without it. but socail media comes defending lokah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT