Kalabhavan Navas ഇൻസ്റ്റ​ഗ്രാം
Entertainment

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ കലാഭവൻ നവാസ് വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഓർമകൾ പങ്കുവച്ച് അദ്ദേഹത്തിന്റെ മകൻ റിഹാൻ നവാസ്. "എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഒരു വർഷം മുൻപാണ് ഞങ്ങൾക്ക് ഞങ്ങളുടെ ഹീറോയെ നഷ്ടമായത്. അദ്ദേഹം കൺമറഞ്ഞു, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി ജീവിക്കുന്നു".-കുടുംബ ചിത്രം പങ്കുവച്ച് റിഹാൻ കുറിച്ചു.

നവാസ് പോയതോടെ തനിക്ക് തന്റെ വലംകൈ തന്നെയാണ് നഷ്ടപ്പെട്ടതെന്ന് നടനും നവാസിന്റെ സഹോദരനുമായ നിയാസും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ഹോട്ടൽ റൂമിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നട‌നായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്.

മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു.

1995ല്‍ ചൈതന്യം എന്ന ചിത്രത്തി‌‌ലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. നടി രഹനയാണ് ഭാര്യ. നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നീ മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്.

Rihan Navas share heartfelt note on his father Kalabhavan Navas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം