Rima Kallingal  ഇന്‍സ്റ്റഗ്രാം
Entertainment

'ആഷിഖിനെ കാണുന്നത് 2014 ല്‍, 2008 മുതല്‍ ഞാന്‍ ഇവിടുണ്ട്'; ആഷിഖ് അബു ഉള്ളതുകൊണ്ടാണ് റിമ കല്ലിങ്കല്‍ ഉള്ളതെന്ന് പറയുന്നവരോട് നടി

ഞാന്‍ ഇവിടെ എത്തിയത് എങ്ങനെയാണെന്ന് എനിക്കറിയാം

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും പ്രചരണങ്ങള്‍ക്കും മറുപടി നല്‍കി റിമ കല്ലിങ്കല്‍. ഭര്‍ത്താവ് ആഷിഖ് അബുവിന്റെ പേരിനോട് മാത്രമായി തന്നെ ചേര്‍ത്തുവെക്കുന്നതിനെതിരെയാണ് റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു റിമ കല്ലിങ്കല്‍.

ആഷിഖ് അബു എന്ന സംവിധായകന്‍ ഉള്ളതുകൊണ്ട് മാത്രമാണ് റിമ കല്ലിങ്കലുള്ളത് എന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ. നേരത്തെ അതെല്ലാം തന്നെ ബാധിച്ചിരുന്നുവെങ്കിലും ഇന്ന് താനാരാണെന്ന് ബോധ്യമുണ്ടെന്നാണ് റിമ പറയുന്നത്.

''അങ്ങനൊരു പ്രചരണമുണ്ട്. പക്ഷെ അതിനൊന്നും മറുപടി കൊടുക്കാനില്ല. ഞാന്‍ ഇവിടെ എത്തിയത് എങ്ങനെയാണെന്ന് എനിക്കറിയാം. എല്ലാവര്‍ക്കും അത് കാണാന്‍ സാധിക്കുകയും ചെയ്യും. തിരവുനന്തപുരത്തെ എഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലേക്ക് ഒരു സ്യൂട്ട് കേസുമായി വന്നതാണ് ഞാന്‍. അതേ പെട്ടിയുമെടുത്താണ് ഞാന്‍ കൊച്ചിയില്‍ മിസ് കേരളയ്ക്ക് വരുന്നത്. ഇവിടെ ഒറ്റയ്ക്ക് താമസിച്ച്, ഒറ്റയ്ക്ക് ഓഡിഷനുകള്‍ക്ക് പോയി, ഒറ്റയ്ക്ക് ഷൂട്ടിന് പോയിട്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്.'' റിമ പറയുന്നു.

''2014ലാണ് ആഷിഖിനെ കാണുന്നത്. 2008 മുതല്‍ ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ ഒറ്റയ്ക്കായിരുന്നു മാനേജര്‍ പോലുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് കാശിനെക്കുറിച്ചടക്കം സംസാരിച്ചിരുന്നത്. ഇപ്പോഴും ഓര്‍മയുണ്ട്, നീലത്താമരയില്‍ ശാരത്തെ അമ്മിണിയാകാന്‍ വിളിച്ച ശേഷം കാശിനെക്കുറിച്ച് സംസാരിച്ചത്. അച്ഛനെ വിളിച്ച് അവര്‍ ഇത്രയാണ് പറയുന്നതെന്ന് പറഞ്ഞപ്പോള്‍. എംടിയുടെ സിനിമയല്ലേ ഫ്രീയായിട്ടാണെങ്കിലും അഭിനയിക്കൂവെന്നായിരുന്നു അച്ഛന്റെ മറുപടി'' എന്നും റിമ പറയുന്നു.

വഴി കാട്ടിത്തരാന്‍ ആരുമുണ്ടായിട്ടില്ല. എല്ലാം സ്വയം ചെയ്താണ് വന്നത്. ഞാന്‍ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത്തരം വിവരക്കേടുമായി വരരുത്. ഞാന്‍ അതെടുക്കില്ല. ക്ഷമിക്കണം. നിങ്ങള്‍ അവിടെ നിന്ന് പറയത്തേയുണ്ടാകൂ. ഞാന്‍ എന്റെ ജോലി ചെയ്ത് മുന്നോട്ട് പോകും. ഇതൊക്കെ എന്നെ ബാധിച്ചിരുന്നൊരു സമയമുണ്ട്. പക്ഷെ എനിക്ക് അറിയാം ഞാന്‍ ആരാണെന്ന് എന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Rima Kallingal gives reply to social media allegations that she is existing only because of husband Aashiq Abu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT