റിമ കല്ലിങ്കല്‍ 
Entertainment

'ലഹരിക്കടിമയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം'; റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി. എട്ട് പേര്‍ക്കെതിരെയാണ് റിമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി എറണാകുളം സെന്‍ട്രല്‍ എസിപിക്ക് കൈമാറി.

താന്‍ ലഹരിക്കടിമയാണെന്നും ലഹരിയിലേക്ക് നയിക്കുന്നുവെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിമയുടെ പരാതിയില്‍ പറയുന്നത്. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ മെയില്‍ മുഖേനയാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമയുടെ വസതിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി. നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT