ചിത്രം: ഫേസ്ബുക്ക് 
Entertainment

ഒരു കാറിനുള്ളില്‍ ഒറ്റ ഷോട്ടിൽ; 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന് 

ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ബുധനാഴ്ചയാണ് ചിത്രത്തിന്‍റെ പ്രീമിയര്‍

സമകാലിക മലയാളം ഡെസ്ക്

റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും അഭിനയിച്ച ഡോണ്‍ പാലത്തറയുടെ 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന്. ഒറ്റ ഷോട്ടിൽ ഒരു കാറിനുള്ളില്‍ ചിത്രീകരിച്ച സിനിമ നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ബുധനാഴ്ചയാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. 

രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. ഐഎഫ്എഫ്കെ പ്രീമിയറിൽ പ്രദർശിപ്പിച്ച ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചർച്ചയായിരുന്നു. ഈ വര്‍ഷത്തെ മോസ്കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. നീരജ രാജേന്ദ്രനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

SCROLL FOR NEXT