Rima Kallingal എക്സ്പ്രസ്
Entertainment

'ആളുകളല്ല മറന്നത്; എനിക്കെതിരെയുള്ള ട്രോളുകൾ പോലും പലപ്പോഴും പെയ്ഡ് ആയി തോന്നി'

ആളുകൾ എന്നെ മറന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ഋതു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് റിമ കല്ലിങ്കൽ. റിയാലിറ്റി ഷോയിലൂടെയാണ് റിമ സിനിമാ രം​ഗത്തേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ നായികയായി കഴിഞ്ഞു. നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിലും റിമ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും റിമയെ തേടിയെത്തി.

സംസ്ഥാന പുരസ്കാരം ലഭിച്ച ഒരു നടിയായിരുന്നിട്ടു കൂടി ഇൻഡസ്ട്രിയ്ക്കുള്ളവർ തന്നെ മറന്നു എന്ന് പറയുകയാണ് റിമ. ആക്ടിവിസം എന്ന പേര് വന്നതോടു കൂടി ആളുകൾ മറന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റിമയുടെ മറുപടി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നടി.

"ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചത്. ആളുകൾ എന്നെ മറന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ‌ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ.

ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും എനിക്ക് ടാർ​ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല".- റിമ പറഞ്ഞു.

അതേസമയം സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രമാണ് റിമയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഒക്ടോബർ 16 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actress Rima Kallingal on the trolls against her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT