റിമ കല്ലിങ്കല്‍ 
Entertainment

'ബിരിയാണി'ക്ക് ശേഷം സജിന്‍ ബാബുവിന്റെ 'തിയറ്റര്‍',നായിക റിമ കല്ലിങ്കല്‍, ടീസര്‍ പുറത്ത്

ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം നേടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ആദ്യ ടീസര്‍ പുറത്ത്. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സരസ ബാലുശ്ശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം തിയേറ്റര്‍ പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവ്. 2025-ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍- മാര്‍ഷെ ഡു ഫിലിമില്‍ 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.

റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണന്‍ ബാലകൃഷ്ണന്‍,മേഘ രാജന്‍,ആന്‍ സലിം, ബാലാജി ശര്‍മ,ഡി രഘൂത്തമന്‍,അഖില്‍ കവലയൂര്‍,അപര്‍ണ സെന്‍,ലക്ഷ്മി പത്മ, മീന രാജന്‍,ആര്‍ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രന്‍,അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.

ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടത്തിരി,സംഗീതം സെയ്ദ് അബാസ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, പ്രൊസ്റ്റെറ്റിക് ആന്റ് മേക്കപ്പ് സേതു ശിവനന്ദന്‍, അഷ്റഫ്,സിങ്ക് സൗണ്ട് ഹരികുമാര്‍ മാധവന്‍ നായര്‍, സൗണ്ട് മിക്‌സിങ് ജോബിന്‍ രാജ്,സൗണ്ട് ഡിസൈന്‍ സജിന്‍ ബാബു,ജുബിന്‍ രാജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അജിത് സാഗര്‍,ലൈന്‍ പ്രൊഡ്യൂസര്‍-സുഭാഷ് സണ്ണി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍). പിആര്‍ഒ എ.എസ്. ദിനേശ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ 18 ശതമാനമായി കുറയും'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി ട്രംപ്

പ്രണയജീവിതം സന്തോഷകരമാകും,ധനകാര്യ ഇടപാടുകളിൽ ജാഗ്രത

കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

'കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം'; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

'മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില'; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

SCROLL FOR NEXT