ഇഷ്ടപ്പെട്ട ഫുഡ് സ്പോര്‍ട്ട് പരിചയപ്പെടുത്തി റിമി ടോമി ഇന്‍സ്റ്റഗ്രാം
Entertainment

ഹാ! ഉ​ഗ്രൻ ഊണ്; കാന്താരി ചമ്മന്തിയും ബീറ്റ്‌റൂട്ട് തോരനും അയല വറുത്തതും, കൊതിപ്പിച്ച് റിമി ടോമി

തൃശൂർ-പാലക്കാട് റൂട്ടിലെ ഒരു ഹോട്ടലിൽ ഊണു കഴിക്കുന്ന‌ വിഡിയോയാണ് താരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

യാത്രകളിലെ കാഴ്ചകൾ മാത്രമല്ല ഇഷ്ടപ്പെട്ട ഫുഡ് സ്പോർട്ടുകളും ആരാധകരുമായി പങ്കുവെക്കാറുണ്ട് ​ഗായികയും അവതാരകയുമായ റിമി ടോമി. അത്തരത്തിൽ എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു വിഡിയോയുമായാണ് റിമി വീണ്ടും എത്തിയിരിക്കുന്നത്.

പാലക്കാട് പോകുന്നതിനിടെ തൃശൂർ-പാലക്കാട് റൂട്ടിലെ ഒരു ഹോട്ടലിൽ ഊണു കഴിക്കുന്ന‌ വിഡിയോയാണ് താരം പങ്കുവെച്ചത്. വാഴയിലയിലാണ് ഊണ്, അയല വറുത്തതും ഇരുമ്പൻപുളി അച്ചാറും കാന്താരി ചമ്മന്തിയും ബീറ്റ്‌റൂട്ട് തോരനുമൊക്കെയാണ് വിഭവങ്ങൾ. എല്ലാം കൂടി കൂട്ടിക്കുഴച്ച് കഴിപ്പിച്ച് കൊതിപ്പിക്കരുതെ എന്നാണ് ആരാധകരുടെ അപേക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഹാ! ഉ​ഗ്രൻ ഊണ്' എന്നാണ് ഒരു ഉരുള കഴിച്ച ശേഷം റിമി പ്രതികരിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന പോലത്തെ രുചിയെന്നും പറഞ്ഞാണ് വിഡിയോയിൽ താരം കൊതിപ്പിക്കുന്നത്. പ്രമുഖരടക്കം നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കൊതിപ്പിക്കുകയാണെന്നായിരുന്നു സാധിക വേണു​ഗോപാലിന്റെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'