Rimi Tomy 
Entertainment

'ഇത് വേണ്ടായിരുന്നു, ഒത്തില്ല'; 'മൈക്കിള്‍ ജാക്‌സണ്‍' ഡാന്‍സിന് പരിഹാസം; വായടപ്പിച്ച് റിമി ടോമി

യുകെയില്‍ സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെത്തിയിരിക്കുകയാണ് റിമി ടോമി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മൈക്കിള്‍ ജാക്‌സണ്‍ ചുവടുകളുമായി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ഗായിക റിമി ടോമി. സ്‌റ്റേജില്‍ ആടിയും പാടിയും കയ്യടി നേടാറുള്ള റിമി ടോമി സോഷ്യല്‍ മീഡിയയിലും ഡാന്‍സിലൂടെ കയ്യടി നേടുകയാണ്. മൈക്കിള്‍ ജാക്‌സന്റെ പ്രശസ്തമായ ബീറ്റ് ഇറ്റ് എന്ന പാട്ടിനാണ് റിമി ടോമി ചുവടുവെക്കുന്നത്.

വിദേശ രാജ്യത്ത് വച്ചാണ് റിമി റീല്‍ ചിത്രീകരിച്ചിരിക്കുന്നത്. 'ഞാനൊരു പ്രൊഫഷണല്‍ നര്‍ത്തകിയല്ല. മൈക്കിള്‍ ജാക്‌സന്റെ കടുത്ത ആരാധിക മാത്രം' എന്ന കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും കൂളിങ് ഗ്ലാസും ധരിച്ചാണ് റിമിയുടെ ഡാന്‍സ്.

വിഡിയോ വൈറലായതോടെ കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തി. നമുക്ക് പിന്നെ എന്തും പോകും, റിമി തീ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. തമാശയായി പാവങ്ങളുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടെ തന്നെ കളിയാക്കാന്‍ വന്നയാള്‍ക്ക് റിമി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

'ഇത് വേണ്ടായിരുന്നു. ഒത്തില്ല' എന്നായിരുന്നു പരിഹാസ കമന്റ്. ഉടനെ തന്നെ റിമി മറുപടിയുമായെത്തി. 'തല്‍ക്കാലം ഇത്രയും ഒത്താല്‍ മതി' എന്നായിരുന്നു റിമിയുടെ മറുപടി. താരത്തിന് പിന്തുണയുമായി ആരാധകരുമെത്തി. മത്സരം ഒന്നുമല്ലല്ലോ ചേച്ചി ക്ഷമി എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

ഗായികയായും അവതാരകയായും കയ്യടി നേടിയിട്ടുണ്ട് റിമി ടോമി. അഭിനയത്തിലും കൈ വച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധി കര്‍ത്താവായും റിമി നിറ സാന്നിധ്യമാണ്. സിനിമകളിലെ പിന്നണി ഗാനങ്ങള്‍ പാടുന്നത് പോലെ തന്നെ സ്‌റ്റേജ് ഷോകളിലെ തീപ്പൊരി പ്രകടനങ്ങളിലൂടേയും റിമി ആരാധകരെ നേടിയിട്ടുണ്ട്. നിലവില്‍ യുകെയില്‍ സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെത്തിയിരിക്കുകയാണ് റിമി ടോമി.

Rimi Tomy dances to Michael Jackson's Beat It. Gives befitting reply to an mocking comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയൻറെ അറസ്റ്റ് അനിവാര്യം, ജയിലിൽ പോകേണ്ടി വരും; സിഎംആർഎൽ കേസിൽ പിണറായിയും മകളും തുല്യകുറ്റക്കാരെന്ന് ഷോൺ ജോർജ്

മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് 5 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

'കാട്ടാളനി'ല്‍ ഉണ്ണി മുകുന്ദനില്ല, ഒരു യൂണിവേഴ്‌സിലുമില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുഎംഎഫ്

കോടാലിയും ഇടിവളയും കൊണ്ട് മർദ്ദനം, ജനനേന്ദ്രിയത്തിലും കണ്ണിലും മുളകുപൊടി കലക്കിയൊഴിച്ചു; 3 പേർ അറസ്റ്റിൽ

'ഹൈഡ്രേറ്റായിരിക്കുക, അസ്വസ്ഥതകള്‍ അവഗണിക്കരുത്'; വെന്തുരുകി ഉത്തരേന്ത്യ; ജാഗ്രതാ നിര്‍ദേശവുമായി പ്രധാനമന്ത്രി

SCROLL FOR NEXT