'വേട്ട ഇവിടെ അവസാനിക്കുന്നില്ല'; സിനിമ തീര്‍ന്നാലും തിയേറ്റര്‍ വിടരുത്, സര്‍പ്രൈസ് ഉണ്ടെന്ന് 'കാട്ടാളന്‍' ടീം

വമ്പന്‍ സര്‍പ്രൈസുകളാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കരുതി വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Kattalan
Kattalanഫെയ്സ്ബുക്ക്
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുമായാണ് തിയേറ്ററിലേക്ക് എത്തുന്നത്. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുമായും കാട്ടാളന് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ സര്‍പ്രൈസുകളാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കരുതി വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Kattalan
കേരളത്തില്‍ ടിവികെ വന്നാല്‍ എന്താണ് പ്രശ്‌നം? വിജയ്‌യെ വിമര്‍ശിക്കാന്‍ ആയിട്ടില്ല: സുരേഷ് ഗോപി

ഇത് ശരിവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ അറിയിപ്പ്. സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുതെന്നും ചിത്രത്തില്‍ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകളുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

Kattalan
മൈനസ് 27 ഡിഗ്രി തണുപ്പ്, കട്ടി കുറഞ്ഞ സല്‍വാര്‍ കമീസും ധരിച്ചുള്ള ഷൂട്ട്; മറ്റെല്ലാവരും പുതച്ച് നില്‍ക്കുന്നു; ഓര്‍മ പങ്കിട്ട് കജോള്‍

''സിനിമ അവസാനിച്ചാല്‍ ഉടന്‍ തിയേറ്റര്‍ വിടരുത്. കാട്ടാളനില്‍ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീന്‍സ് ഉണ്ട്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റില്‍ കാര്‍ഡ് സമയത്തും മൂന്നാമത്തേത് എന്‍ഡ് ക്രെഡിറ്റ്‌സ് പൂര്‍ണ്ണമായി അവസാനിച്ചതിന് ശേഷവും. അതിനാല്‍ അവസാന നിമിഷം വരെ കാത്തിരിക്കൂ. കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല'' എന്നാണ് നിര്‍മാതാക്കളുടെ അറിയിപ്പ്.

മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് നിര്‍മിക്കുന്ന ചിത്രമാണ് കാട്ടാളന്‍. മാര്‍ക്കോയുടെ സംവിധായകന്‍ ഹനീഫ് അഥേനിയേയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതിനാല്‍ മാര്‍ക്കോയും കാട്ടാളനും ഒരേ യൂണിവേഴ്‌സിലുള്ളതാകാമെന്നാണ് ആരാധകര്‍ കരുതുന്നത്. മാര്‍ക്കോയിലെ സീദ്ദീഖ് അവതരിപ്പിച്ച ജോര്‍ജ് പീറ്ററും കാട്ടാളനിലുണ്ട്.

പോള്‍ ജോര്‍ജ് ആണ് കാട്ടാളന്റെ സംവിധാനം. ഉണ്ണി ആറിന്റേതാണ് ഡയലോഗുകള്‍. ജഗദീഷ്, കബീര്‍ സിങ്, സുനില്‍, ദുഷര വിജയന്‍, ഹനാന്‍ ഷാ, പാര്‍ത്ഥ് തിവാരി, ഹിപ്സ്റ്റര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Summary

Kattalan team asks fans to do not leave theatres soon. Promises three post credit scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com