കേരളത്തില്‍ ടിവികെ വന്നാല്‍ എന്താണ് പ്രശ്‌നം? വിജയ്‌യെ വിമര്‍ശിക്കാന്‍ ആയിട്ടില്ല: സുരേഷ് ഗോപി

തമിഴ്നാട്ടിലെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ എന്താണ് പ്രശ്‌നം?
Vijay, Suresh Gopi
Vijay, Suresh Gopi
Updated on
1 min read

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം സഹമന്ത്രിയുമായ നടന്‍ സുരേഷ് ഗോപി. പ്രവര്‍ത്തിച്ച് തെളിയും മുമ്പ് വിജയ് യെ വിമര്‍ശിക്കുന്നത് ശരിയല്ല. കേരളത്തില്‍ ടിവികെ ആരംഭിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Vijay, Suresh Gopi
മൈനസ് 27 ഡിഗ്രി തണുപ്പ്, കട്ടി കുറഞ്ഞ സല്‍വാര്‍ കമീസും ധരിച്ചുള്ള ഷൂട്ട്; മറ്റെല്ലാവരും പുതച്ച് നില്‍ക്കുന്നു; ഓര്‍മ പങ്കിട്ട് കജോള്‍

'മുഖ്യമന്ത്രി വിജയ് പ്രവര്‍ത്തിക്കട്ടെ. അദ്ദേഹം പ്രവര്‍ത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയാവില്ല. ജനങ്ങള്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്നാട്ടിലെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ എന്താണ് പ്രശ്‌നം? അദ്ദേഹം വരുന്നുണ്ടെങ്കില്‍ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവര്‍ത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണമുണ്ടാകട്ടെ.'' എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Vijay, Suresh Gopi
'ഇനി കോളേജ് പടവുമായിട്ട് വരരുത്, പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ'; ബേസിലിനോട് നസ്ലെന്‍

അതേസമയം ടിവികെ കേരളത്തിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്. വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് ടിവികെയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് വെങ്ങപ്പള്ളി ടൗണില്‍ ഇവര്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയ് നയിക്കുന്ന ടിവികെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. ഡിഎംകെയേയും എഐഡിഎംകെയേയും പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ടിവികെ നേടിയത് 108 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്റേയും ഇടത് പാര്‍ട്ടികളുടേയും വിസികെ, ഐയുഎംഎല്‍ തുടങ്ങിയവരുടേയും പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Summary

Suresh Gopi supports Vijay and TVK. Asks what is the problem in TVK coming to Keralam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com