Rani Tomy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; 'മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി' എന്ന് കമന്റുകൾ

വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോകളിൽ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ബോഡി ബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ റിമിയുടെ അമ്മ റാണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ നൃത്തം ചെയ്യുന്ന റാണിയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. 'പെണ്ണേ പെണ്ണേ നിൻ കല്യാണമായി...' എന്ന പാട്ടിനൊപ്പമാണ് റിമിയുടെ അമ്മ ചുവടു വച്ചത്.

വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോകളിൽ കാണാം. മകളെ ആശംസിച്ചു കൊണ്ടുള്ള റാണിയുടെ നൃത്തത്തിന് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിമിയുടെ ഗാനത്തിനൊപ്പമാണ് കുടുംബാംഗങ്ങൾ വിളക്കു തെളിയിച്ചത്.

സഹോദരൻ റിങ്കു ടോമിയും ഭാര്യയും നടിയുമായ മുക്തയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അമ്മയുടെ ചുറുചുറുക്കുന്ന ആവേശവുമുള്ള സ്വഭാവം കണ്ട് റിമിയ്ക്ക് ഈ പ്രകൃതം അമ്മയിൽ നിന്നും കിട്ടിയെന്നാണ് ആരാധകർ പറയുന്നത്.

റിമി ടോമിയുടെ വേദികളിലെ ആ വലിയ ഊർജത്തിന്റെ രഹസ്യം അമ്മ തന്നെയാണെന്നാണ് ആരാധകർ സ്‌നേഹത്തോടെ പറയുന്നത്. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം.

Rimi Tomy's mother Rani Tomy's wedding dance goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

കൈയില്‍ പതിനായിരം രൂപ ഉണ്ടോ?, എസ്‌ഐപിയാണോ പിപിഎഫ് ആണോ കൂടുതല്‍ മെച്ചം?; താരതമ്യം

ചരിത്രമെഴുതി ലക്ഷ്യ, സിന്ധുവിന്റെ 'ഡബിള്‍'; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് 9 കിരീടങ്ങള്‍!!!

കേരള ശാസ്ത്ര മ്യൂസിയത്തിൽ വൻ അവസരം; LDC മുതൽ അറ്റൻഡർ വരെ, ഇപ്പോൾ അപേക്ഷിക്കാം

പുട്ട് കട്ടിയാകാതെ സോഫ്റ്റായി കിട്ടാൻ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം